22 December Sunday

സിപിഐ എം നിലമ്പൂര്‍ ഏരിയാ 
സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

സിപിഐ എം നിലമ്പൂർ ഏരിയ സമ്മേളന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ ഉദ്ഘാടനംചെയ്യുന്നു

നിലമ്പൂർ
സിപിഐ എം 24ാം പാർടി കോൺ​ഗ്രസിന്റെ മുന്നോടിയായുള്ള നിലമ്പൂർ ഏരിയാ സമ്മേളനത്തിന് തുടക്കം. കുഞ്ഞുട്ടി പനോലൻ–- ഇ പി ഉമ്മർ ന​ഗറിൽ (കരുളായി പിജി ഓഡിറ്റോറിയം) മുതിർന്ന പാർടി അം​ഗം പി ടി ഉമ്മർ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അം​ഗം പി കെ സൈനബ ഉദ്ഘാടനംചെയ്തു. കെ റഹീം, അരുമ ജയകൃഷ്ണൻ, ഇ അരുൺദാസ്, പി സി നന്ദകുമാർ, മിനി സുജേഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
 ടി പി യൂസഫ് രക്തസാക്ഷി പ്രമേയവും കെ മോഹനൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 
സ്വാ​ഗതസംഘം ചെയർമാൻ ഷാജി മൻഹർ സ്വാ​ഗതം പറഞ്ഞു.  ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌, ജില്ലാ സെക്രട്ടറിയറ്റ് അം​ഗങ്ങളായ വി ശശികുമാർ, വി എം ഷൗക്കത്ത്, ജില്ലാ കമ്മിറ്റി അം​ഗം ജോർജ് കെ ആന്റണി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 
റിപ്പോർട്ടിന്മേൽ പൊതുചർച്ച ആരംഭിച്ചു. വെള്ളിയാഴ്ച ചർച്ചക്കുള്ള മറുപടി, പുതിയ ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പ്, ജില്ലാ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കൽ, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, പ്രമേയാവതരണം എന്നിവ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top