22 December Sunday
പ്രവര്‍ത്തന ഫണ്ട് പിരിച്ചില്ല

ലീ​ഗ് നേതാക്കളെ പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024
കൊണ്ടോട്ടി
മുസ്ലിംലീഗിന്റെ പ്രവർത്തന ഫണ്ട് ക്വോട്ട പൂര്‍ത്തിയാക്കാത്ത രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെ നടപടി. കൊണ്ടോട്ടി മണ്ഡലം ഭാരവാഹിയായ താണിക്കൽ മൊയ്തീൻകുട്ടി, വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എച്ച് അലി എന്നിവരെയാണ് ചുമതലയില്‍നിന്ന് മാറ്റിയത്. വീഴ്ച പരിഹരിക്കുന്നതുവരെ തൽസ്ഥാനത്തുനിന്ന് മാറിനിൽക്കാനാണ് നിയോജക മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികള്‍ക്ക് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് എംഎൽഎ നൽകിയ കത്തിൽ പറയുന്നത്. ജില്ലാ നേതൃത്വത്തെ അവഗണിച്ചതായും പ്രാദേശികഘടകങ്ങൾ ക്യാമ്പയിനുകൾ വിജയിപ്പിച്ചില്ലെന്നുമാണ് ആരോപണം. പ്രവർത്തന ഫണ്ട് പിരിവില്‍ നൂറുകണക്കിന് കീഴ്ഘടകങ്ങൾ നിസ്സഹകരണം തുടരുകയാണ്. ഗതികേടിലായ ലീഗ് നേതൃത്വം താഴെത്തട്ടിൽനിന്ന് നടപടി തുടങ്ങുകയായിരുന്നു. ഫണ്ട് പിരിവില്‍ സഹകരിക്കാത്ത വാർഡുകളിൽനിന്നുള്ള ജില്ല, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളെ നീക്കാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top