26 December Thursday

നിരോധനാജ്ഞ 31 വരെ നീട്ടി

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

 

മലപ്പുറം
കോവിഡ് –- 19 പശ്ചാത്തലത്തിൽ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ 31 വരെ നീട്ടി. സിആർപിസി 144 പ്രകാരമാണ് നിരോധനാജ്ഞ നീട്ടി ഉത്തരവിറക്കിയത്. 
നിരോധനാജ്ഞ   17 അർധരാത്രി അവസാനിച്ചതോടെയാണ് പുതിയ ഉത്തരവ്. 
ഇതോടെ നിലവിലുള്ള നിയന്ത്രണങ്ങൾ ജില്ലയിൽ തുടരും.18 പുതിയ കേസുകള്‍
മലപ്പുറം
നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ പൊലീസ് 18 കേസുകൾകൂടി വെള്ളിയാഴ്ച രജിസ്റ്റർചെയ്തു. വിവിധ സ്റ്റേഷനുകളിലായി 18 പേരെയും അറസ്റ്റുചെയ്തു. നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തു. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർചെയ്ത കേസുകളുടെ എണ്ണം 4285 ആയി. മാസ്‌ക് ധരിക്കാതെ വീടുകളിൽനിന്ന് പുറത്തിറങ്ങിയ 182 പേർക്കെതിരെ വെള്ളിയാഴ്ച പൊലീസ്‌ കേസെടുത്ത് പിഴ ഈടാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top