23 December Monday

കാക്കകളുടെ സ്വന്തം 
വലിയ പറപ്പൂർ

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

തിരുന്നാവായ വലിയ പറപ്പൂരിലെ കാക്കക്കൂട്ടം

തിരൂർ
ദേശാടനപക്ഷികളുടെ ഇഷ്ടകേന്ദ്രമാണ്‌  തിരുന്നാവായ. കാലം കഴിയുമ്പോൾ അവ പറന്നകലും. എന്നാൽ സ്ഥിരമായി ഇവിടെ കൂട്ടൂകൂടുന്നുണ്ട്‌, നമ്മുടെ സ്വന്തം കാക്കകൾ.  തിരുന്നാവായ വലിയ പറപ്പൂർ, മേലേ അങ്ങാടി,  കോഴിക്കാട്ട് കുന്ന് ഭാഗമാണ്‌ കാക്കകളുടെ കേന്ദ്രം. സന്ധ്യയാകുമ്പോൾ കലപില ശബ്ദവുമായി കാക്കക്കൂട്ടം എത്തും. 
നാടിന്റെ പല ഭാഗങ്ങളിൽനിന്ന്‌ ചെറിയ കൂട്ടങ്ങളായാണ്‌ വരവ്‌. പിന്നീട്‌ കൂട്ടത്തോടെ  പറക്കും.  പരിസരത്തെ തെങ്ങോലകളിലും മരച്ചില്ലകളിലും വൈദ്യുതി കമ്പികളിലും ചേക്കേറും. രാത്രി എട്ടുവരെയുള്ള കലപില ശബ്ദം  പുലർച്ചെ അവസാനിക്കും.  സൂര്യൻ ഉദിക്കുന്നതോടെ എല്ലാം പറന്നകലും. പ്രദേശത്തെ 20 ഹെക്ടറിലധികം സ്ഥലത്ത്   തെങ്ങുകളിലും  മരങ്ങളിലുമായി നിരവധി  കാക്കകളെ നിത്യവും കാണാറുണ്ടെന്ന്‌ നാട്ടുകാരനായ പള്ളത്ത് ഇബ്രാഹിം പറഞ്ഞു.
കാക്കകളുടെ ഇവിടേക്കുള്ള  ചേക്കേറലിന് 50 വർഷങ്ങൾക്കപ്പുറത്തെ പഴക്കമുണ്ട്. ആദ്യം വലിയ പറപ്പൂർ കായലിനുസമീപത്തായിരുന്നു താവളം. പിന്നീട്‌ മറ്റിടങ്ങളിലും  ചേക്കേറി. ഉയരംകൂടിയ പ്രദേശമായതിനാലും തെങ്ങിൻകൂട്ടങ്ങൾ ധാരാളമുള്ളതിനാലുമാകാം കാക്കൾ ഇവിടെ കൂട്ടമായി എത്തുന്നതിന്‌ കാരണമെന്ന്‌ കരുതുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top