26 December Thursday

കേന്ദ്രം നടപ്പാക്കുന്നത്‌ ആർഎസ്‌എസിന്റെ 
ഹിന്ദുത്വ അജന്‍ഡ: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023

 പൊന്നാനി 

ആർഎസ്‌എസിന്റെ ഹിന്ദുത്വ അജന്‍ഡയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. ഇതിന്റെ ഉദാഹരണമാണ്‌ ഇന്ത്യയെന്ന പേര് മാറ്റാനുള്ള ശ്രമമെന്ന്‌ എളമരം കരീം എംപി പറഞ്ഞു. നൈതൽ ബുക്സ് പൊന്നാനി സംഘടിപ്പിച്ച ‘വി ദ പീപ്പിൾ ഓഫ് ഇന്ത്യ’ സംവാദ പരിപാടി ഉദ്ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിൽ വന്ന്‌ ഒമ്പതുവർഷം കഴിഞ്ഞതിനുശേഷം നരേന്ദ്ര മോദി ഇപ്പോൾ വനിതാ ബിൽ കൊണ്ടുവന്നത്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ്. ജനസംഖ്യ കണക്കെടുപ്പ് കഴിഞ്ഞുമാത്രമേ ഇത് നടപ്പാക്കൂവെന്നാണ്‌ പറയുന്നത്.  അങ്ങനെയെങ്കിൽ പത്ത് വർഷം കഴിഞ്ഞാലും ഇത് നടപ്പാവില്ല. രാജ്യത്ത്‌ കേന്ദ്ര സർക്കാരിനെതിരെ ജനരോഷം ശക്തമാണെന്ന്‌ തിരിച്ചറിഞ്ഞതോടെയാണ് വനിതാ ബിൽ കൊണ്ടുവന്നത്‌. ബിൽ എന്ന്‌ നടപ്പാക്കുമെന്നുപോലും പറയുന്നില്ല. ഉടൻ നടപ്പാക്കണമെന്നാണ്‌ പ്രതിപക്ഷത്തിന്റെ ആവശ്യം. അതുകൊണ്ടാണ്‌ ബില്ലിനെ പിന്തുണച്ചത്‌.  പൊതുമേഖലാ സ്ഥാപനങ്ങളെയും കൃഷിക്കാരെയും കേന്ദ്രസർക്കാർ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top