26 December Thursday

മലപ്പുറം, മങ്കട ഏരിയാ 
സമ്മേളനങ്ങള്‍ ഇന്നു‌തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024
കോട്ടക്കൽ/ മങ്കട
സിപിഐ എം 24ാം പാര്‍ടി കോണ്‍​ഗ്രസിന്റെ ഭാഗമായുള്ള മലപ്പുറം, മങ്കട ഏരിയാ സമ്മേളനങ്ങള്‍ ശനിയാഴ്ച തുടങ്ങും. മലപ്പുറം ഏരിയാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം രാവിലെ 10ന് പാലോളി കുഞ്ഞുമുഹമ്മദ് നഗറിൽ (കോട്ടപ്പടി ഗംഗ ഓഡിറ്റോറിയം) ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി പി സക്കറിയ, കെ പി സുമതി, വി പി അനിൽ, വി എം ഷൗക്കത്ത്, ജില്ലാ കമ്മിറ്റിയംഗം കെ പി അനിൽ എന്നിവർ പങ്കെടുക്കും. ലോക്കൽ സമ്മേളനത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 128 പേരും 18 ഏരിയാ കമ്മിറ്റിയംഗങ്ങളുമാണ് പ്രതിനിധികള്‍.
ശനിയാഴ്ച പ്രവർത്തന റിപ്പോർട്ട് അവതരണം, ഗ്രൂപ്പ് ചർച്ച, പൊതുചർച്ച എന്നിവ നടക്കും. ഞായറാഴ്ച മറുപടി, പുതിയ ഏരിയാ കമ്മിറ്റിയെ തെരഞ്ഞെടുക്കല്‍, ജില്ലാ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കല്‍,  ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, പ്രമേയ അവതരണം എന്നിവയുമുണ്ടാകും. 
വൈകിട്ട് നാലിന് ചങ്കുവെട്ടിയിൽനിന്ന് റെഡ് വളന്റിയർ മാർച്ചും പ്രകടനവും ആരംഭിക്കും. തുടര്‍ന്ന് സീതാറാം യെച്ചൂരി നഗറില്‍ (കോട്ടക്കൽ താഴെ അങ്ങാടി) നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യും.
മങ്കട ഏരിയാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ശനി രാവിലെ ഒമ്പതിന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (മണ്ണാറമ്പ് എംപാർക്ക് ഓഡിറ്റോറിയം) സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി ശശികുമാർ, ഇ ജയൻ, വി പി സാനു, പി കെ ഖലിമുദ്ദീൻ, പി കെ അബ്ദുള്ള നവാസ്, ജില്ലാ കമ്മിറ്റിയംഗം എം പി അലവി എന്നിവർ പങ്കെടുക്കും.
12 ലോക്കൽ സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 138 പേരും ഏരിയാ കമ്മിറ്റി അംഗങ്ങളുമുള്‍പ്പെടെ 158 പ്രതിനിധികളാണുള്ളത്. ശനിയാഴ്ച പ്രവർത്തന റിപ്പോർട്ട് അവതരണം, സംഘടനാ റിപ്പോർട്ട് അവതരണം, ഗ്രൂപ്പ് ചർച്ച, പൊതുചർച്ച എന്നിവ നടക്കും. ഞായറാഴ്ച രാവിലെ 9.30ന് പ്രതിനിധി സമ്മേളനം പുനരാരംഭിക്കും. മറുപടി, പുതിയ ഏരിയാ കമ്മിറ്റിയെ തെരഞ്ഞെടുക്കൽ, ജില്ലാ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കൽ എന്നിവയുണ്ടാകും. വൈകിട്ട് നാലിന് താഴെ അരിപ്രയിൽനിന്ന് റെഡ് വള​ന്റിയർ മാർച്ചും പ്രകടനവും ആരംഭിക്കും. തുടർന്ന് സീതാറാം യെച്ചൂരി നഗറിൽ (തിരൂർക്കാട് ടൗൺ) നടക്കുന്ന പൊതുസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top