താനൂർ
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ആദ്യകാല സഖാക്കളെ ആദരിച്ചു. ‘മുൻപേ നടന്നവർക്ക് ആദരം’ പേരിൽ സംഘടിപ്പിച്ച പരിപാടി സിപിഐ എം മുതിർന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അധ്യക്ഷനായി.
സജീവൻ ശ്രീകൃഷ്ണപുരം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ, വള്ളിക്കുന്ന് ഏരിയാ സെക്രട്ടറി ഇ നരേന്ദ്രദേവ് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി സമദ് താനാളൂർ സ്വാഗതവും സി പി അശോകൻ നന്ദിയും പറഞ്ഞു.
രക്തസാക്ഷി കെ ദാമുവിന്റെ ഭാര്യ കെ പി വനജ, മുൻ ജില്ലാ കമ്മിറ്റിയംഗം പി ടി ഉമ്മർ, മുൻ ഏരിയാ കമ്മിറ്റി അംഗങ്ങളായ പി ശങ്കരൻ, കെ എസ് കരീം, താനാളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ നഫീസ, ഒട്ടുംപുറത്ത് ശ്രീധരൻ, ഗോവിന്ദൻ കളത്തിങ്ങൽ, പാട്ടേരി അയ്യപ്പൻ, പാട്ടേരി ചാത്തപ്പൻ തുടങ്ങി 103 പേരെ ആദരിച്ചു. തുടർന്ന് ടി പി യൂസഫിന്റെ നേതൃത്വത്തിൽ വിപ്ലവഗാനമേളയും കെഎസ്ടിഎ താനൂർ സബ്ജില്ലാ കലാസംഘം അവതരിപ്പിച്ച ചിരുത നൃത്തശിൽപ്പവും അരങ്ങേറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..