27 September Friday

നാടിനൊപ്പം കരുതലിന്റെ കരവുമായ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 24, 2021

പി വി അൻവർ അമരമ്പലം പഞ്ചായത്തിലെ പന്നിക്കുളത്ത് വോട്ട് അഭ്യർഥിക്കുന്നു

 നിലമ്പൂർ

മണ്ഡലത്തിലെ സാധാരണ ജനങ്ങളുടെ ഹൃദയത്തുടിപ്പ‌് ഏറ്റുവാങ്ങി എൽഡിഎഫ‌് സ്ഥാനാർഥി പി വി അൻവർ  പര്യടനം തുടരുകയാണ‌്. എവിടെയും  ഉത്സവപ്രതീതി. ചെണ്ടമേളവും വെടിക്കെട്ടും. സ‌്നേഹാഭിവാദ്യമേകാൻ സാധാരണക്കാരായ വോട്ടർമാർ. മലയോര നാടിന്റെ  ജനകീയ നേതാവ‌് ജനഹൃദയങ്ങളിൽ കൂടുതൽ ഇടംനേടുകയാണ‌്. ചൊവ്വാഴ്‌ച അമരമ്പലം, കരുളായി പഞ്ചായത്തുകളിലായിരുന്നു പര്യടനം. കാലവർഷക്കെടുതിയിൽനിന്ന‌് കരകയറ്റാൻ നാടിനൊപ്പം പ്രയത്‌നിച്ച പി വി അൻവറിനോടുള്ള സ്‌നേഹം ഓരോ സ്വീകരണ കേന്ദ്രത്തിലും നിറഞ്ഞുനിന്നു. ഇടുങ്ങിയ പാതകളിലൂടെ അവിശ്രമം യാത്ര. രാവിലെ എട്ടിന്‌ അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പിൽനിന്ന് ആരംഭിച്ച പര്യടനം വേങ്ങാപ്പരത, അറനാടൻകൈ, കവളമുക്കട്ട, എള്ളുംപറമ്പ്, ചുള്ളിയോട്, പന്നിക്കുളം, മുല്ലപ്പള്ളി, മൈലമ്പാറ, ചെറുപുഴ, വാരിക്കൽ, കളം, തേക്കിൻകുന്ന്, കരുളായി അങ്ങാടി, കൊട്ടുപാറ, കാർളിക്കോട്, പാറക്കൽ, കൊട്ടാരക്കാട്, കൊളവട്ടം, ചെട്ടിയിൽ, കുട്ടിമല, പള്ളിക്കുന്ന്, വലമ്പുറം, തൊണ്ടി, പിലാക്കോട്ടുപാടം, പുള്ളിയിൽ, മരുതങ്ങാട്‌ എന്നീ പ്രദേശങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കണ്ണിക്കൊന്നയും പൂക്കളും പഴങ്ങളും വെട്ടിക്കെട്ടുമായാണ് സ്ഥാനാർഥിയെ പ്രവർത്തകർ സ്വീകരിച്ചത്. നിരവധി ആദിവാസി ജനവിഭാഗങ്ങളും ചടങ്ങിന്‌ എത്തിയിരുന്നു. എല്ലാവരോടും  സംസാരിച്ച്‌, കഴിഞ്ഞ അഞ്ചുവർഷത്തെ നേട്ടങ്ങൾ പറഞ്ഞ്‌ വോട്ട്‌ ചോദിച്ചുമാണ്‌ അൻവർ മടങ്ങിയത്‌.  വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ, ഏരിയാ കമ്മിറ്റി അംഗം പി ശിവാത്മജൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി കെ അനന്തകൃഷ്ണൻ, ഏരിയാ കമ്മിറ്റി അംഗം റഹീം കക്കാടൻ, ജെ രാധാകൃഷ്ണൻ, നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം, വൈസ് ചെയർപേഴ്‌സൺ അരുമ ജയകൃഷ്ണൻ, ഇ പി കുട്ട്യാപ്പ, കെ രാജ്‌മോഹൻ, കുന്നുമ്മൽ ഹരിദാസൻ, ജയിംസ് കോശി, പി എം ബഷീർ, ഇസ്മായിൽ എരിഞ്ഞിക്കൽ, കെ മനോജ്, പി ബാലകൃഷ്ണൻ, കെ റഹീം എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top