26 December Thursday

എംഡിഎംഎ 
വിൽപ്പനക്കാർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024
പെരിന്തൽമണ്ണ
ഓട്ടോയിൽ മറന്ന ബാ​ഗിൽനിന്ന് എംഡിഎംഎക്കൊപ്പം തിരിച്ചറിയൽ കാര്‍ഡുകൂടി ലഭിച്ചതോടെ വിൽപ്പനക്കാരൻ അറസ്റ്റിൽ. മഞ്ചേരി പട്ടര്‍കുളം സ്വദേശി അത്തിമണ്ണില്‍ മുഹമ്മദ് അനീസിന്റെ (28) ബാ​ഗാണ് കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ പെരിന്തല്‍മണ്ണ നഗരത്തിലെ ഓട്ടോയിൽ മറന്നത്. 
ഡ്രൈവര്‍ പൊലീസിനെ ഏൽപ്പിച്ചശേഷം നടത്തിയ പരിശോധനയില്‍ എംഡിഎംഎ പായ്ക്കറ്റുകളും തിരിച്ചറിയല്‍ രേഖകളും കണ്ടെത്തി. അനീസിനെ രാത്രിയോടെ കസ്റ്റഡിയിലെടുത്തു. 
ചോദ്യംചെയ്യലിനൊടുവിൽ ലോഡ്ജ് പരിസരത്തുനിന്ന് കൂട്ടാളിയായ പന്തല്ലൂര്‍ സ്വദേശി മുട്ടങ്ങാടന്‍ മുഹമ്മദ് ഷിബിലി (26)നെയും പെരിന്തല്‍മണ്ണ ഡിവൈഎസ്‍പി സാജു കെ എബ്രഹാം, ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന്‍, എസ്ഐ ഷിജോ സി തങ്കച്ചന്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തു. 
17 ഗ്രാം എംഡിഎംഎയും 1.38 ലക്ഷം രൂപയും ഇവരിൽനിന്ന് ലഭിച്ചത്. ടൗണുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ വില്‍പ്പന. മുഹമ്മദ് അനീസ് മങ്കട പൊലീസ് സ്റ്റേഷനിലും തലശേരി എക്സൈസിലും എംഡിഎംഎ കേസില്‍ പ്രതിയായി മൂന്ന് മാസം ജയിലില്‍  കിടന്നയാളാണ്. 
മുഹമ്മദ് ഷിബിലിന്റെ പേരിലും കഞ്ചാവ് കേസുണ്ട്. ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെ നിര്‍ദേശ പ്രകാരമുള്ള അന്വേഷകസംഘത്തിൽ അഡീഷല്‍ എസ്ഐ സെബാസ്റ്റ്യന്‍ രാജേഷ്, കൃഷ്ണപ്രസാദ്, സജീര്‍, മുരളീകൃഷ്ണദാസ് എന്നിവരും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്ക്വാഡും അം​ഗങ്ങളാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top