മലപ്പുറം-
നിപാ ബാധിത പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പിലെ വിദഗ്‌ധ സംഘം സന്ദർശിച്ചു. വളർത്തുമൃഗങ്ങളിൽനിന്ന് ശാസ്‌ത്രീയ പരിശോധനക്ക് സാമ്പിൾ ശേഖരിച്ചു. ഇവ ഭോപ്പാലിലെ എൻഐഎച്ച്എസ്എഡിലേക്ക് അയക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി ബിന്ദുവിന്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയുമായിരുന്നു പരിശോധന.
ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ ഷാജി, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. വി എസ് സുശാന്ത്, ജില്ലാ ലാബ് ഓഫീസർ ഡോ. അബ്ദുൾ നാസർ, പാണ്ടിക്കാട് വെറ്ററിനറി സർജൻ ഡോ. നൗഷാദലി, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ബിജു പുത്തൻവീട്ടിൽ, ഒ മധുസൂദനൻ, കെ സി സുരേഷ് ബാബു, കെ ശബരി ഗിരീശൻ, പി എൻ ഷഹിൻഷ, പി കെ രാജേഷ് എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..