20 December Friday

3 ദിവസം; 18,055 വീടുകളിൽ സർവേ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

പാണായി സൗദിപ്പടിയിലെ വീട്ടിൽ ആരോഗ്യപ്രവർത്തകർ സർവേ നടത്തുന്നു

മലപ്പുറം
നിപാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന്‌ ദിവസത്തിനകം പാണ്ടിക്കാട്‌, ആനക്കയം പഞ്ചയത്തുകളിലെ 18,055 വീടുകളിൽ ആരോഗ്യവകുപ്പ്‌ സർവേ നടത്തി. പാണ്ടിക്കാട് 10,248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദർശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനി കേസുകളും റിപ്പോർട്ട് ചെയ്‌തു. സിസിടിവി ദൃശ്യങ്ങൾ സഹിതം പരിശോധിച്ചാണ്‌ സർവേ. 
ആനക്കയത്ത്‌ 95 സംഘങ്ങളും പാണ്ടിക്കാട്‌ 144 സംഘങ്ങളുമാണ്‌ സർവേ നടത്തിയത്‌. ജെഎച്ച്‌ഐ, മിഡിൽ ലെവൽ ഹെൽത്ത്‌ പ്രൊവൈഡർ, കുടുംബശ്രീ അംഗങ്ങൾ, ആശാപ്രവർത്തകർ, എൻജിഒകൾ എന്നിവരടങ്ങുന്നതാണ്‌ സംഘം. 
എല്ലാ സംഘത്തിലും ഒരു ആരോഗ്യ പ്രവർത്തകനുണ്ടാകും. പനി, സമ്പർക്കം, മനുഷ്യരുടെയോ മൃഗങ്ങളുടെയോ അസ്വാഭാവിക മരണം തുടങ്ങി ചോദ്യാവലി തയ്യാറാക്കിയാണ്‌ സർവേ. ആർസിഎച്ച്‌ഒ ഡോ. പമീലിയുടെ നേതൃത്വത്തിലാണ്‌ പ്രവർത്തനങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top