മലപ്പുറം
വീടുകളിൽ ജൈവ–-കാർഷിക ഉദ്യാനമൊരുക്കാൻ അഗ്രിന്യൂട്രി ഗാർഡൻ പദ്ധതിയുടെ നാലാംഘട്ടത്തിന് തുടക്കം. ഓരോ കുടുംബങ്ങൾക്കും പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നേതൃത്വത്തിൽ കൊണ്ടോട്ടി വാഴയൂർ പഞ്ചായത്തിലെ "ശ്രീലകം’ ജെഎൽജി ആരംഭിച്ച അഗ്രിന്യൂട്രി ഗാർഡൻ പദ്ധതി കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ബി സുരേഷ് കുമാർ ഉദ്‌ഘാടനംചെയ്തു.
എഡിഎംസി എം പി മുഹമ്മദ് അസ്‌ലം അധ്യക്ഷനായി. വാഴയൂർ പഞ്ചായത്ത് കൃഷി ഓഫീസർ മുഹമ്മദ് മുനീർ ബിലാൽ, ബ്ലോക്ക് എഡിഎ ടി പി സെയ്ഫുന്നിസ, ചെറുകാവ് സിഡിഎസ് ചെയർപേഴ്സൺ ഖദീജ, മെമ്പർ സെക്രട്ടറി രാജി, ക്ലബ് പ്രതിനിധികളായ എം പി അയ്യപ്പൻ, സി സി അപ്പൂട്ടി എന്നിവർ സംസാരിച്ചു. വാഴയൂർ സിഡിഎസ് ചെയർപേഴ്സൺ കെ ബീന സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ പി എം മനുഷൂബ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..