24 December Tuesday

വിമാനത്തിന് 
ബോംബ് ഭീഷണി; പ്രതിക്ക് ജാമ്യം

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

 

മഞ്ചേരി
കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്‌ ദുബായിലേക്കുള്ള എയർ അറേബ്യ വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം അയച്ചതിന് പിടിയിലായ പ്രതിക്ക് ജാമ്യം. 
പാലക്കാട് അനങ്ങനടി കോതകുർശി ഓവുങ്ങൽ വീട്ടിൽ മുഹമ്മദ് ഇജാസിനാണ് മഞ്ചേരി സെഷൻസ് കോടതി ജഡ്ജി സുനിൽ കുമാർ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 
പ്രതിയുടെ ഇ മെയിൽ ഐഡിയിൽനിന്ന്‌ എയർപോർട്ട് ഡയറക്‌ടറുടെ ഇ മെയിലിലേക്ക് കഴിഞ്ഞമാസം 28നാണ്‌ സന്ദേശം എത്തിയത്. അന്ന്‌ വൈകിട്ട്‌ 7.45ന്‌ ഇജാസ്‌ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലാവുകയായിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. മുഹമ്മദ് ഷഹീൻ മമ്പാട് ഹാജരായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top