24 December Tuesday

പെരുമയോടെ പെരുമ്പടപ്പ്

സ്വന്തം ലേഖകന്‍Updated: Sunday Nov 24, 2024

നിലമ്പൂർ നഗരസഭയിലെ ഭിന്നശേഷി ഫിസിയോതെറാപ്പി സെന്റർ

 

 
പൊന്നാനി
സാമൂഹ്യനീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി സൗഹൃദ ബ്ലോക്ക് പഞ്ചായത്തായി പെരുമ്പടപ്പ്. പരിമിതിക്കുള്ളിൽനിന്ന് സമഗ്രവും സുസ്ഥിരവുമായ പദ്ധതികൾ നടപ്പാക്കിയാണ് നേട്ടം കൈവരിച്ചത്. കുട്ടികളിലെ വൈകല്യം നേരത്തെ കണ്ടെത്താനുള്ള ഏർളി ഇന്റർവെൻഷൻ സെന്റർ മാറഞ്ചേരി പരിചകത്ത് സ്ഥാപിച്ചു. ഇവിടെ ഒക്യുപ്പേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, സൈക്കോളജിക്കൽ കൗൺസലിങ് തുടങ്ങിയ ചികിത്സാസൗകര്യം ലഭ്യമാണ്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്‌പെക്‌ട്രം സ്പെഷ്യല്‍ സ്കൂളിന്റെ ഉന്നമനത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കി. തൊഴിൽ പരിശീലനത്തിലൂന്നിയ പ്രവര്‍ത്തനങ്ങളും നടപ്പാക്കി. ഡിറ്റർജന്റ് നിർമാണ യൂണിറ്റ്, ബാൻഡ് പരിശീലനം,- കരകൗശല ഉൽപ്പന്ന നിർമാണ യൂണിറ്റ്, സെൻസറി യൂണിറ്റ് എന്നിവയ്ക്ക് സ്കൂളില്‍ സൗകര്യമൊരുക്കി. സംരംഭത്തില്‍നിന്നുള്ള വരുമാനം കുട്ടികൾക്ക് നൽകി. ഭിന്നശേഷി വിദ്യാര്‍ഥികളുടെ അമ്മമാർക്കും തൊഴിൽ പരിശീലനം -നല്‍കി. സ്കൂളിലേക്കാവശ്യമായ അധ്യാപകരെയും ആയമാരെയും ജീവനക്കാരെയും നിയമിച്ചു. കലാ കായികമേളകളില്‍ ഒന്നാമതെത്താനും സ്കൂളിനായി. 
വിവിധ പൊതുവിദ്യാലയങ്ങളില്‍ വീൽചെയറുകൾ നൽകാനും ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞു. ഭിന്നശേഷി കുട്ടികൾക്ക് ഇന്റഗ്രേറ്റഡ് മെന്റൽ ഹെൽത്ത് പദ്ധതിയും നടപ്പാക്കി. ഇവര്‍ക്ക് സ്കോർഷിപ്പ് ലഭ്യമാക്കുന്നതിനും പദ്ധതിയുണ്ടാക്കി. ഭരണസമിതിയുടെ പദ്ധതികള്‍ കൃത്യമായി നടപ്പാക്കിയ സിഡിപിഒ, ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി, സ്‌പെക്‌ട്രം സ്കൂൾ അധ്യാപകർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനമാണ് പുരസ്കാരത്തിലേക്കെത്തിച്ചതെന്ന് പ്രസിഡന്റ്‌ അഡ്വ. ഇ സിന്ധു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top