26 December Thursday
രോഗികളുടെ എണ്ണം കൂടിയ ദിവസം

8 പേര്‍ക്കുകൂടി രോഗം

വെബ് ഡെസ്‌ക്‌Updated: Monday May 25, 2020
 
സ്വന്തം ലേഖകൻ
മലപ്പുറം 
ജില്ലയിൽ എട്ടുപേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഒറ്റദിവസം റിപ്പോർട്ട്‌ ചെയ്യുന്ന ഉയർന്ന എണ്ണമാണിത്‌. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 69 ആയി. 46 പേർ രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നു. 21 പേർക്ക്‌ രോഗം ഭേദമായി. 
  മുംബൈയിൽനിന്നെത്തിയ തെന്നല തറയിൽ സ്വദേശിയായ 36കാരൻ, ചെന്നൈയിൽനിന്നെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ 37കാരൻ, മാലിദ്വീപിൽനിന്നെത്തിയവരായ ഇരിമ്പിളിയം മങ്കേരി സ്വദേശിയായ 36കാരൻ, ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശിയായ 46കാരൻ, സിങ്കപ്പൂരിൽനിന്നെത്തിയ കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശിയായ 23കാരൻ അബുദാബിയിൽനിന്നെത്തിയ വെളിയങ്കോട്  സ്വദേശിയായ 35കാരൻ, കുവൈത്തിൽനിന്നെത്തിയവരായ പാലക്കാട് നെല്ലായ സ്വദേശിയായ 39കാരൻ, തിരൂരങ്ങാടി പിപി റോഡ് സ്വദേശിയായ 29കാരൻ എന്നിവർക്കാണ്  ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഡൽഹിയിൽനിന്നെത്തിയ രണ്ടത്താണി പൂവൻചിന സ്വദേശിയായ 20കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്‌. 
  തെന്നല സ്വദേശി  14നാണ് മുബൈയിൽനിന്ന് വീട്ടിലെത്തിയത്. 20ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിൽനിന്ന്  14നാണ്  ഈശ്വമംഗലം സ്വദേശിയും വീട്ടിലെത്തിയത്. ഇയാളെയും 20ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീരംകുണ്ട് സ്വദേശി 12ന് സിങ്കപ്പൂരിൽനിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തി. എടപ്പാൾ കോവിഡ് കെയർ സെന്ററിൽനിന്ന്‌ കോവിഡ്‌ ആശുപത്രിയിലേക്ക് മാറ്റി. ഏഴിനാണ് വെളിയങ്കോട്  സ്വദേശി പ്രത്യേക വിമാനത്തിൽ അബുദാബിയിൽനിന്ന് കൊച്ചിയിലെത്തി.  സർവകലാശാല കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്‌ച മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് നെല്ലായ സ്വദേശിയും തിരൂരങ്ങാടി പിപി റോഡ് സ്വദേശിയും കുവൈത്തിൽനിന്ന്  13നാണ്‌ വിമാനത്തിൽ കരിപ്പൂരെത്തിയത്‌.  കീഴാറ്റൂരിലെ കോവിഡ് കെയർ സെന്ററിൽനിന്ന്‌ വെള്ളിയാഴ്‌ച മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top