26 December Thursday

സിപിഐ എം ജില്ലാ സമ്മേളനത്തിന് 
സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം താനൂരില്‍ പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനംചെയ്യുന്നു

താനൂർ
സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തീയതികളില്‍ താനൂരിലാണ് ജില്ലാ സമ്മേളനം.  
സ്വാഗതസംഘ രൂപീകരണ യോഗം താനൂർ ജങ്ഷനുസമീപം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അധ്യക്ഷനായി. മന്ത്രി വി അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. പി ഹംസക്കുട്ടി, വി പി സോമസുന്ദരൻ, തിരൂരങ്ങാടി ഏരിയാ സെക്രട്ടറി തയ്യിൽ അലവി, എൽഡിഎഫ് മണ്ഡലം കൺവീനർ ഒ സുരേഷ് ബാബു, സി ഉസ്മാൻ ഹാജി, കെ മൊയ്തീൻകുട്ടി ഹാജി, പി കെ മുഹമ്മദ്കുട്ടി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ഇ ജയൻ സ്വാഗതവും ഏരിയാ സെക്രട്ടറി സമദ് താനാളൂർ നന്ദിയും പറഞ്ഞു. 
വി അബ്ദുറഹ്മാൻ ചെയർമാനും ഇ ജയൻ ജനറൽ കൺവീനറും സമദ് താനാളൂർ ട്രഷററുമായ സ്വാ​ഗതസംഘമാണ് രൂപീകരിച്ചത്. സബ്കമ്മിറ്റികൾ: ഫിനാൻസ്–- ഉസ്മാൻ ഹാജി (ചെയർമാൻ), സമദ് താനാളൂർ (കൺവീനർ). പ്രചാരണം– വി അബ്ദുറസാഖ് (ചെയർമാൻ), എം അനിൽകുമാർ (കൺവീനർ). സുവനീർ– സി മോഹനൻ (ചെയർമാൻ), അഡ്വ. രാജേഷ് പുതുക്കാട് (കൺവീനർ). ഭക്ഷണം–- പി പി സൈതലവി (ചെയർമാൻ), കെ ടി ശശി (കൺവീനർ). അക്കൊമഡേഷൻ– കെ വി സിദ്ദിഖ് (ചെയർമാൻ), പി വിനേശൻ (കൺവീനർ). വള​ന്റിയർ– പി രാജേഷ് (ചെയർമാൻ), വി വിശാഖ് (കൺവീനർ). കലാപരിപാടി– സി പി അശോകൻ (ചെയർമാൻ), പി സതീശൻ (കൺവീനർ). സ്റ്റേജ് ആൻഡ് സൗണ്ട്– അഷ്‌കർ കോറാട് (ചെയർമാൻ), കെ വിവേകാനന്ദൻ (കൺവീനർ). നവമാധ്യമം/ മീഡിയ–- എൻ ആദിൽ (ചെയർമാൻ), കെ സനദ് (കൺവീനർ). സ്വീകരണം– കെ എം മല്ലിക (ചെയർമാൻ), ഇ സീനത്ത് (കൺവീനർ). ഗതാഗതം–- പി അജയ്കുമാർ (ചെയർമാൻ), കെ വി എ കാദർ (കൺവീനർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top