മലപ്പുറം
ലൈഫ് പദ്ധതിക്കെതിരെ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി നടത്തിയ സമരം പൊളിഞ്ഞു. വീട് കിട്ടാത്ത ആയിരത്തിലധികം കുടുംബങ്ങളെ പങ്കെടുപ്പിച്ച് ജില്ലാ ലൈഫ് മിഷൻ ഓഫീസിനുമുന്നിൽ സംഗമം നടത്തുമെന്ന് നേതൃത്വം അവകാശപ്പെട്ടിരുന്നെങ്കിലും എത്തിയത് നൂറിൽതാഴെ ആളുകൾമാത്രമാണ്. ശനിയാഴ്‌ച നടന്ന ലൈഫ് ജില്ലാ സംഗമം പ്രഹസനമാണെന്നാരോപിച്ചാണ് അതേദിവസംതന്നെ ലീഗ് സമരത്തിനിറങ്ങിയത്.
ജില്ലയിൽ കൂടുതലും ലീഗ് ഭരിക്കുന്ന പഞ്ചായത്തുകളായിട്ടും സമരത്തിന് ആളുകൾ എത്താത്തത് ആരോപണങ്ങൾ പൊള്ളയായതിനാലാണ്.
പദ്ധതിയിലൂടെ 14,105 വീടുകളുടെ നിർമാണം പൂർത്തീകരിച്ച് സംസ്ഥാനത്തുതന്നെ മികച്ച നേട്ടംകൊയ്യാൻ ജില്ലക്കായി. ഈ സാഹചര്യത്തിൽ സമരം അനാവശ്യമാണെന്ന അഭിപ്രായം ലീഗിലുണ്ട്.
സമരത്തിൽ പങ്കെടുത്ത ലീഗ് ജനപ്രതിനിധികൾ മന്ത്രി കെ ടി ജലീൽ പങ്കെടുത്ത ലൈഫ് സംഗമത്തിലും എത്തി. സമരം ഉദ്‌ഘാടനംചെയ്ത പി ഉബൈദുള്ള എംഎൽഎയാണ് ലൈഫ് ജില്ലാ കുടുംബസംഗമത്തിൽ അധ്യക്ഷനായതും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..