27 December Friday

മത്സ്യവുമായെത്തിയ 
ലോറി മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024
തിരൂർ
വൈലത്തൂർ -പുത്തനത്താണി റോഡിൽ വരമ്പനാലയില്‍ മത്സ്യവുമായെത്തിയ ലോറി നിയന്ത്രണംവിട്ട് റോഡരികില്‍ ഇടിച്ച് മറിഞ്ഞു. അപകടത്തില്‍നിന്ന് കാര്‍യാത്രികരായ കുടുംബം തലനാരിഴക്കാണ്‌ രക്ഷപ്പെട്ടത്‌. വ്യാഴം പുലര്‍ച്ചെയാണ് അപകടം. കല്‍പ്പകഞ്ചേരി ഭാഗത്തുനിന്ന് വൈലത്തൂര്‍ ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്‌. 
ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ മൂന്ന് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ്‌ പുറത്തെടുത്തത്. ലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി രമേശിന് പുറത്തേക്ക് തെറിച്ചുവീണ് പരിക്കേറ്റു. പൊന്‍മുണ്ടത്തുനിന്ന് കടുങ്ങാത്തുകുണ്ടിലേക്ക് പോകുകയായിരുന്ന സമീര്‍ വാക്കയിലും കുടുംബവും സഞ്ചരിച്ച കാറാണ് ലോറിക്കുമുന്നില്‍നിന്ന് രക്ഷപ്പെട്ടത്. അമിത വേഗത്തില്‍ ലോറി പാഞ്ഞുവരുന്നത് കണ്ട് കാര്‍ എതിര്‍ഭാഗത്തേക്ക് വെട്ടിച്ചുമാറ്റിയതിനാലാണ് ലോറി ഇടിക്കാതിരുന്നത്. 
സമീറും ഭാര്യ ഷംസീജ, മക്കളായ ഫാത്തിമത്ത് സല്‍വ, ഫാത്തിമത്ത് സഹ്‌റ എന്നിവരാണ് കാറിലുണ്ടായിരുന്നത്. അപകടം നടന്നയുടന്‍ കാറില്‍ കല്‍പ്പകഞ്ചേരി പൊലീസ് സ്റ്റേഷനിലേക്കുപോയ സമീറാണ് അപകട വിവരം അറിയിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top