മലപ്പുറം
അവകാശപ്പോരാട്ട ചരിത്രത്തിൽ ജ്വലിച്ചുനിൽക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷികളെ സ്മരിച്ച് ജില്ല. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ 30–-ാം വാർഷിക ദിനത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച അനുസ്‌മരണത്തിൽ നൂറുകണക്കിന് യുവജനങ്ങൾ പങ്കാളികളായി. പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ട കെ കെ രാജീവൻ, മധു, റോഷൻ, ബാബു, ഷിബുലാൽ, നട്ടെല്ല് തകർന്ന് വർഷങ്ങളോളം കിടപ്പിലായി അടുത്തകാലത്ത് വിടപറഞ്ഞ പുഷ്‌പൻ എന്നിവർക്കാണ് നാട് സ്‌മരണാഞ്ജലിയർപ്പിച്ചത്.
18 ബ്ലോക്ക് കേന്ദ്രങ്ങളിലും യുവജന റാലിയും പൊതുസമ്മേളനവും നടന്നു. ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ് (വളാഞ്ചേരി), ജില്ലാ പ്രസിഡന്റ് പി ഷബീർ (തവനൂർ), സംസ്ഥാന കമ്മിറ്റിയംഗം കെ പി അനീഷ് (വണ്ടൂർ), മുൻ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് (പെരിന്തൽമണ്ണ), മുൻ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് (എടപ്പാൾ), കെഎസ്‌കെടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ഇ ജയൻ (തിരൂരങ്ങാടി), എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ഇ അഫ്സൽ (എടക്കര) എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പൊതുയോഗം ഉദ്ഘാടനംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..