മലപ്പുറം
എടക്കര മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് മന്ത്രി എ കെ ശശീന്ദ്രന് നിവേദനം നൽകി. എടക്കരയിൽ നാല് പഞ്ചായത്തുകളിൽ കാട്ടാനശല്യം രൂക്ഷമാണ്.
ചുങ്കത്തറ പഞ്ചായത്തിലെ ചെമ്പംകൊല്ലി, കുറുമ്പലംകോട്, കൈപ്പിനി, അമ്പലപ്പൊയിൽ, കുന്നത്ത്, ചളിക്കുളം, എടമല, മുട്ടിക്കടവ്, പൂച്ചകുത്ത്, പോത്തുകല്ല് പഞ്ചായത്തിലെ വെള്ളിമുറ്റം, കൊടീരി, ചാത്തംമുണ്ട, മുണ്ടേരി, കോടാലിപൊയിൽ, ചെമ്പംകൊല്ലി, എടക്കര പഞ്ചായത്തിലെ ഉണ്ണിച്ചന്തം, മുത്തേടം പഞ്ചായത്തിലെ ചോലമുണ്ട, ചീനിക്കുന്ന്, കൽക്കുളം, നമ്പൂരിപ്പൊട്ടി, മരത്തിൽകടവ്, ചേലക്കടവ്, പാലാങ്കര എന്നിവിടങ്ങളിലാണ് ആനശല്യം രൂക്ഷം.
ചുങ്കത്തറ, പോത്തുകല്ല് പഞ്ചായത്തിൽ അടുത്തിടെ നാല് കൊമ്പനാനകളും ഒരു ആനക്കുട്ടിയും കൃഷിനശിപ്പിച്ചു. കോഴിക്കോട്-– ഊട്ടി റോഡിൽ പകൽ സമയവും ആനയിറങ്ങുന്നുണ്ട്. ഉൾപ്രദേശങ്ങളിലെ പല റോഡുകളും പകൽപോലും അടച്ചിട്ടിരിക്കയാണ്. ജനങ്ങളുടെ ജീവനും സ്വത്തും ഭീഷണി നിലനിൽക്കുന്നുമുണ്ട്. ആനകളെ തുരത്താനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..