24 November Sunday

ഘോഷയാത്രക്കിടെ 
ആർഎസ്എസ് അക്രമം; ബൈക്ക്‌ യാത്രികരെ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

ഒഴൂരിൽ ആർഎസ്എസ് പ്രവർത്തകർ 
 യുവാവിനെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യം

താനൂർ
ഒഴൂരിൽ ശ്രീകൃഷ്‌ണ ജയന്തി ഘോഷയാത്രക്കിടെ ബൈക്കിലെത്തിയ യുവാക്കളെ ആർഎസ്എസ് സംഘം മർദിച്ചു. ഹാജിപ്പടി പൊടിയേങ്ങൽ അബ്ദുറഹീം (22), പുന്നക്കൽ മുബഷീർ (23) എന്നിവരെയാണ്‌ ആക്രമിച്ചത്‌.
സംഭവത്തിൽ ആർഎസ്എസുകാരായ പുൽപ്പറമ്പ് ഉഴുത്തേടത്ത് ചന്ദ്രൻ(52), പുളിയേരി രജീഷ്(38) എന്നിവർ അറസ്റ്റിലായി. മറ്റ് മൂന്നുപേർ  കസ്റ്റഡിയിലാണ്. തിങ്കൾ വൈകിട്ട് ആറോടെയാണ്‌ സംഭവം. ഘോഷയാത്ര എത്തിയപ്പോൾ ബൈക്ക് ഒതുക്കിനിർത്താൻ പറഞ്ഞു. ബൈക്ക് ഓരത്തേക്ക് മാറ്റുന്നതിനിടെ മർദിക്കുകയായിരുന്നു. അബ്ദുറഹീമിനെ വലിച്ചിഴച്ച് സമീപത്തെ മതിലിൽ ചേർത്ത് ഇടിച്ചു. പിന്നീട് സംഘമായെത്തി മർദിച്ച് അവശനാക്കി. ഇരുവരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top