26 December Thursday

ചെറുകാട് ദിനാചരണവും അവാർഡ് സമർപ്പണവും നാളെ

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2023
പെരിന്തൽമണ്ണ
ചെറുകാട് ദിനാചരണവും അവാർഡ് സമർപ്പണവും ശനി വൈകിട്ട് നാലിന് കട്ടുപ്പാറ കെഎൻഎം ഓഡിറ്റോറിയത്തിൽ മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്യും. വി ശശികുമാർ അധ്യക്ഷനാകും. കവി പി എൻ ഗോപീകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. കെ ഇ എൻ കുഞ്ഞഹമ്മദ് മുഖ്യാതിഥിയാകും. ആറങ്ങോട്ടുകര പാഠശാല അവതരിപ്പിക്കുന്ന "ഇടനിലങ്ങൾ' നാടകവും കലാപരിപാടികളും അരങ്ങേറും.
ഈ വർഷത്തെ ചെറുകാട് അവാർഡ് യുവസാഹിത്യകാരൻ വിനോദ് കൃഷ്ണയുടെ 9 എംഎം ബരേറ്റ എന്ന നോവലിനാണ്. പെരിന്തൽമണ്ണ കോ–- -ഓപറേറ്റീവ് അർബൻ ബാങ്ക് സ്പോൺസർ ചെയ്ത 50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാർഡ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top