26 December Thursday

സഹകരണ സംരക്ഷണ റാലിയും 
മഹാസംഗമവും നാളെ

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2023
മലപ്പുറം 
കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ ​ഗൂഢനീക്കത്തിൽ പ്രതിഷേധിച്ച് സഹകരണ ജീവനക്കാരുടെ കോ –-ഓർഡിനേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ശനിയാഴ്ച മലപ്പുറത്ത് സഹകരണ സംരക്ഷണ റാലിയും മഹാ സംഗമവും നടത്തും. വൈകിട്ട് അഞ്ചിന് സം​ഗമം വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ടൗൺഹാളിൽ പി ഉബൈദുള്ള എംഎൽഎ ഉദ്ഘാടനംചെയ്യും. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ, നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യൻ, കെസിഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണൻ കോട്ടുമല എന്നിവർ സംസാരിക്കും. റാലി പകൽ മൂന്നിന് കോട്ടപ്പടി കിഴക്കെത്തലയിൽനിന്ന് ആരംഭിച്ച് ടൗൺഹാളിന് സമീപത്ത് സമാപിക്കും. യോ​ഗത്തിൽ മുസ്തഫ അബ്ദുൾ ലത്തീഫ് അധ്യക്ഷനായി. കെ വി പ്രസാദ്, ടി വി ഉണ്ണികൃഷ്ണൻ, ഹാരിസ് ആമിയൻ, എം രാമദാസ്, എം കെ ശ്യാംകുമാർ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top