മലപ്പുറം
സഹകരണ മേഖലയ്ക്ക് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ ജനകീയ ബാങ്കിങ് സംരക്ഷണ സമിതി മലപ്പുറത്ത് പൊതുയോഗം സംഘടിപ്പിച്ചു.
കെഎസ്ആർടിസി പരിസരത്ത് കോഴിക്കോട് കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയർമാൻ ഇ എൻ ജിതേന്ദ്രൻ അധ്യക്ഷനായി.
സഹകരണ പ്രസ്ഥാനത്തെയും ബാങ്കിങ് മേഖലയെയും സംരക്ഷിക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ചായിരുന്നു പരിപാടി. ബെഫി ജില്ലാ സെക്രട്ടറി കെ രാമപ്രസാദ്, ടി രാജേഷ് (എൻഎഫ്പിഇ), കെ സുന്ദരരാജൻ (കർഷകസംഘം), ഒ സഹദേവൻ (സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ), എം വി ഗുപ്തൻ (ബാങ്ക് റിട്ടയറീസ് ഫോറം), പി എൻ ഹാരിസ് (കെസിഇയു), എ കെ വേലായുധൻ, വി വിജിത്ത്, ടി രത്നാകരൻ, കെ ദീപക്, കെ പി ഫൈസൽ, ഒ വിനോദ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ജി കണ്ണൻ സ്വാഗതവും പി ശ്രീധരൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..