മഞ്ചേരി
കോടതികൾക്കായി മഞ്ചേരിയിൽ പുതിയ കെട്ടിട സമുച്ചയം ഉയർന്നു. മൂന്നാം അതിവേഗ കോടതി, ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി, തൊണ്ടിമുതലുകൾ സൂക്ഷിക്കാനുള്ള സ്ഥലം, പാർക്കിങ് ഷെഡ് എന്നീ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാണ് പുതിയ സമുച്ചയം നിർമിച്ചത്. 19.56 കോടി ചെലവിട്ടാണ് ഏഴുനിലകളിലായി ജില്ലാ കോടതി സമുച്ചയം ഒരുക്കിയത്. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വനം, എസ്‌സിഎസ്ടി, പോക്‌സോ, ജുഡീഷ്യൽ മജിസ്ട്രേട്ട് ഉൾപ്പെടെ ഒമ്പത് കോടതികൾ ഇവിടെ പ്രവർത്തിക്കും. പുതിയ കെട്ടിടത്തിന്റെ പെയിന്റിങ്, ചുറ്റുമതിൽ നിർമാണം, നെറ്റ് വർക്കിങ് സംവിധാനം, വീഡിയോ കോൺഫറൻസ് സൗകര്യവും ഒരുക്കുന്ന പ്രവൃത്തി ആരംഭിച്ചു. ഡയസ്, സാക്ഷിക്കൂട്, പ്രതിക്കൂട്, അഗ്നിരക്ഷാ സംവിധാനങ്ങളും പൂർത്തിയാക്കി ഡിസംബർ ആദ്യവാരം ഉദ്ഘാടനംചെയ്യുകയാണ് ലക്ഷ്യം.
കോടതി ഹാളുകൾക്ക് പുറമെ ന്യായാധിപർക്കും പ്രോസിക്യൂട്ടർമാർക്കുമുള്ള മുറികൾ, വിശ്രമമുറികൾ, തൊണ്ടി മുതൽ സൂക്ഷിക്കാനുള്ള സ്ഥലം, പാർക്കിങ് ഏരിയ, മുലയൂട്ടൽ കേന്ദ്രം എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും. ആറാം നിലയിൽ അഭിഭാഷകർ, ഗുമസ്തൻമാർ എന്നിവർക്കുള്ള പ്രത്യേക ഹാൾ ക്രമീകരിക്കും. ഏഴാം നിലയിൽ കോൺഫറൻസ് ഹാളും ലൈബ്രറിയും സജ്ജമാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..