തിരൂരങ്ങാടി
മ്യൂസിയങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും സര്‍ക്കാര്‍ ആശുപത്രികളിലെ എച്ച്എംസി മാതൃകയില്‍ മ്യൂസിയം മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. തിരൂരങ്ങാടി ജില്ലാ പൈതൃക മ്യൂസിയം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള സാമൂഹിക നിരീക്ഷണ സംവിധാനം ആദ്യമായി മലപ്പുറം ജില്ലാ പൈതൃക മ്യൂസിയത്തില്‍ ആരംഭിക്കും.
മ്യൂസിയത്തോടുചേര്‍ന്ന് സ്ഥിരം സ്റ്റേജോടെ കള്‍ച്ചറല്‍ സ്‌ക്വയര്‍ നിര്‍മിച്ച് നവംബറോടെ നാടിന് സമര്‍പ്പിക്കും. കോടിക്കണക്കിന് രൂപ ചെലവഴിച്ച് സ്മാരകങ്ങള്‍ സംരക്ഷിക്കുകയും മ്യൂസിയങ്ങള്‍ നിര്‍മിക്കുകയും ചെയ്താലും പലവിധ കാരണങ്ങളാല്‍ ക്ഷയോന്മുഖമാവുകയും പരിസരവാസികള്‍പോലും കടക്കാത്ത നിര്‍മിതികളായി നിലകൊള്ളുകയും ചെയ്യുന്നുണ്ട്. ഇതിന് മാറ്റം വേണമെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..