തിരൂരങ്ങാടി
മാനവികമൂല്യങ്ങളും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ച പോരാളികളാണ് മലപ്പുറത്തുകാരെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരൂരങ്ങാടി പൈതൃക മ്യൂസിയത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരങ്ങളിലെ വേറിട്ട പോരാട്ട ചരിത്രമാണ് മലപ്പുറത്തിന്റേത്. മലബാര്‍ കലാപം കൊളോണിയല്‍ വിരുദ്ധ സമരമാണെന്നും അതില്‍ പങ്കെടുത്തവരുടെ കുടുംബങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്നും തീരുമാനിച്ചത് ഇ എം എസ് ആണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
ചരിത്ര വസ്തുതകളെ തേച്ചുമാച്ചുകളയാനോ തമസ്‌കരിക്കാനോ കഴിയില്ല. മലപ്പുറത്തെ കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നവർ പൈതൃകവും പാരമ്പര്യവുമെല്ലാം തമസ്‌കരിക്കാനാണ് ശ്രമിക്കുന്നത്. നമുക്ക് വേണ്ടി പോരാടി രക്തസാക്ഷികളായവരുടെ ചരിത്രത്തെ വക്രീകരിക്കാനുള്ള ഏത് ശ്രമത്തെയും തടുക്കുകയും ചെറുക്കുകയും പ്രതിരോധിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..