23 December Monday

വൈദ്യരത്നം പി എസ് വാരിയര്‍ അവാര്‍ഡ് ഡോ. വി എസ് നിമ്മിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024
മലപ്പുറം
കോട്ടക്കൽ ആര്യവൈദ്യശാലയുടെ വൈദ്യരത്നം പി എസ് വാരിയർ അവാർഡ് ഡോ. വി എസ് നിമ്മിക്ക്. ആയുർവേദത്തിലെ മൗലികമായ ഗവേഷണ പഠനങ്ങൾക്ക് പ്രചോദനം നൽകുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 56ാമത് അഖിലേന്ത്യാ ആയുർവേദ പ്രബന്ധമത്സരത്തിലാണ് വിജയിയെ തെരഞ്ഞെടുത്തത്. ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിലെ ദ്രവ്യഗുണവിഭാഗം അസി. പ്രൊഫസറാണ് നിമ്മി. 60,000 രൂപയും ബഹുമതിപത്രവുമാണ്  പുരസ്കാരം. 
ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിലെ  ഡോ. വൈ എസ് അശ്വതി, പ്രൊഫ. പി വി അനന്തരാമൻ ശർമ, ഡോ. പ്രശാന്ത് ധർമരാജൻ എന്നിവരെഴുതിയ പ്രബന്ധത്തിനാണ് രണ്ടാംസ്ഥാനം. 40,000 രൂപയും ബഹുമതിപത്രവുമാണ് ലഭിക്കുക. നവംബർ 10ന് കോട്ടക്കൽ ആര്യവൈദ്യശാലയിൽ സംഘടിപ്പിക്കുന്ന 61ാമത് ആയുർവേദ സെമിനാറിൽ മാനേജിങ് ട്രസ്റ്റി ഡോ. പി എം വാരിയർ പുരസ്കാരം നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top