22 December Sunday
കലിക്കറ്റിലെ സമരം

എസ്‌എഫ്‌ഐ 
പ്രവർത്തകർക്ക്‌ ജാമ്യം

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024
 
മലപ്പുറം
കെഎസ്‌യു–എംഎസ്‌എഫ്‌ സമ്മർദത്തിനുവഴങ്ങി കലിക്കറ്റ്‌ സർവകലാശാലാ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച വൈസ് ചാന്‍സലര്‍ക്കെതിരെ സമരം നടത്തി അറസ്റ്റിലായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. കേന്ദ്ര കമ്മിറ്റിയംഗം കെ വി അനുരാഗ്‌, പാലക്കാട്‌ ജില്ലാ സെക്രട്ടറി എസ്‌ വിപിൻ, തൃശൂർ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അനസ്‌ ജോസഫ്‌, മലപ്പുറം ജില്ലാ സെക്രട്ടറിയറ്റംഗം ഗോകുൽ ഏലംകുളം എന്നിവർക്കാണ്‌ 31 ദിവസത്തിനുശേഷം ജാമ്യം ലഭിച്ചത്‌.  
33 ദിവസമായി ജയിലിലുള്ള മലപ്പുറം ജില്ലാ പ്രസിഡന്റ്‌ കെ മുഹമ്മദലി ശിഹാബിന്‌ ജാമ്യം ലഭിച്ചില്ല. കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ നടത്തണമെന്നാവശ്യപ്പെട്ട്‌ സെപ്‌തംബർ 23നാണ്‌ എസ്‌എഫ്‌ഐ പ്രവർത്തകർ സർവകലാശാലാ ഭരണവിഭാഗം ഓഫീസ്‌ ഉപരോധിച്ചത്‌. സമരത്തിനൊടുവിൽ എസ്‌എഫ്‌ഐ നേതാക്കളുമായി നടത്തിയ ചർച്ചയുടെ ഭാഗമായി ഒക്‌ടോബർ 10ന്‌ തെരഞ്ഞെടുപ്പ്‌ നടന്നു. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ നടന്ന 173 കോളേജുകളിൽ 104 ഇടങ്ങളിലും എസ്‌എഫ്‌ഐ യൂണിയന്‍ നേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top