മലപ്പുറം
കുടുംബശ്രീ ജില്ലാ മിഷന്റെയും മലപ്പുറം നഗരസഭയുടെയും ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മലപ്പുറം ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ഭക്ഷ്യ വിപണന മേള 'ഉമ്മാന്റെ വടക്കിനി'നഗരസഭാ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനംചെയ്തു. ഒമ്പത് കൗണ്ടറുകളിലായി ചട്ടിപ്പത്തിരി, കിളിക്കൂട്, ഉന്നക്കായ, ചിക്കൻ റോൾ, വിവിധ തരം ബിരിയാണി, സ്നാക്സ് വിഭാഗങ്ങൾ, ചിക്കൻ ചീറിപ്പാഞ്ഞത്, ചതിക്കാത്ത സുന്ദരി, കരിഞ്ചീരക കോഴി, കപ്പ ബിരിയാണി, കപ്പ മീൻകറി, തേങ്ങച്ചോറ് ബീഫ്, ദോശകൾ, കേക്കുകൾ തുടങ്ങിയവയുണ്ട്. മലപ്പുറം നഗരസഭ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്, മങ്കട ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽനിന്നുള്ള കുടുംബശ്രീ യൂണിറ്റുകളാണ് മേളയിൽ പങ്കെടുക്കുന്നത്. മേള 30ന് സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..