മലപ്പുറം
ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ യുവജന സംഘടനക്കുള്ള അവാർഡ് ഈ വർഷവും ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റിക്ക്. വിവിധ യൂണിറ്റുകൾ കേന്ദ്രീകരിച്ചും ബ്ലഡ് ബാങ്കിൽ നേരിട്ടുനടത്തിയ ക്യാമ്പയിനിലൂടെയുമാണ് ഡിവൈഎഫ്‌ഐയുടെ നേട്ടം.
പെരിന്തൽമണ്ണ ഗവ. ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ സാലിമിൽനിന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ്, പ്രസിഡന്റ് പി ഷബീർ, സംസ്ഥാന കമ്മിറ്റി അംഗം കെ പി അനീഷ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..