തിരൂർ
"ഭാഷാപിതാവിന്റെ സന്നിധിയിൽ താങ്കളെത്താൻ എനിക്ക് താൽപ്പര്യമുണ്ട്'
തുഞ്ചൻപറമ്പിലെ ചടങ്ങുകളിലേക്ക് എം ടിയുടെ സ്നേഹത്തോടെയുള്ള ക്ഷണത്തെ നിരസിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. എന്തെല്ലാം പ്രയാസങ്ങളും പ്രതിസന്ധികളുമുണ്ടായാലും എം ടിക്ക് നൽകിയ വാക്കുപാലിക്കുമായിരുന്നു ലോകസാഹിത്യകാരൻമാർ.
തുഞ്ചൻ ഉത്സവം, തുഞ്ചൻ വിദ്യാരംഭം കലോത്സവം തുടങ്ങി തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സാഹിത്യ പരിപാടികളിൽ ലോക സാഹിത്യത്തിലെ നിരവധി പേരെ തുഞ്ചൻപറമ്പിലെത്തിക്കാൻ എം ടിക്ക് കഴിഞ്ഞു. ലോക പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരൻ റൊണാൾഡ് ആഷർ, ഭീഷ്മ സാഹ്നി, പെരുമാൾ മുരുകൻ, കനിമൊഴി, ഗുൽസാർ, ഗോപിചന്ദ് സാരംഗ്, യു ആർ അനന്തമൂർത്തി, ഇന്ദ്രനാഥ് ചൗധരി, പ്രതിഭ റായ്, വൈരമുത്തു തുടങ്ങി ഇതര ഭാഷാ സാഹിത്യകാരൻമാരും ഒ എൻ വിമുതൽ മലയാളത്തിലെ ഒട്ടുമിക്ക സാഹിത്യ, സാംസ്കാരിക നായകൻമാരും എം ടിയുടെ ക്ഷണം സ്വീകരിച്ച് ഭാഷാപിതാവിന്റെ മണ്ണിലെത്തി. ചലച്ചിത്ര മേഖലയിലെ പ്രമുഖരായ മമ്മൂട്ടി, ജയറാം, മഞ്ജു വാരിയർ, ഇന്നസെന്റ്, കമൽ, ശോഭന, ലാൽ ജോസ്, വിനീത്, ജയരാജ് തുടങ്ങിയവർക്കുപുറമെ പുതുമുഖ സംവിധായകരെയും നടീനടൻമാരെയും തുഞ്ചൻപറമ്പിലെത്തിക്കാൻ എം ടിക്ക് കഴിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..