26 December Thursday

മുഖ്യമന്ത്രിയെ ഹാഫിക്ക് പെരുത്തിഷ്ടം

സ്വന്തം ലേഖകന്‍Updated: Thursday May 28, 2020
താനൂർ
പതിവായി വല്യുപ്പയുടെ കൂടെയിരുന്ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കാണുന്ന നാലു വയസുകാരൻ ബിഷറുൽ ഹാഫി മുഖ്യമന്ത്രിയുടെ വലിയ ആരാധകനായി. വീട്ടുകാരോട് സംസാരിക്കുന്നതിനിടയ്ക്ക് പലപ്പോഴും മുഖ്യമന്ത്രിയെ അനുകരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളടക്കം പലരും സംഭാവന ചെയ്യുന്നത് കാണുന്ന ഹാഫി തന്റെ സമ്പാദ്യക്കുടുക്കയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്ന് വീട്ടുകാരോട് പറഞ്ഞു.
 പണം അക്കൗണ്ട് വഴി അയക്കാമെന്ന് ഹാഫിയുടെ ഉപ്പ സൈനുദ്ദീൻ പറഞ്ഞെങ്കിലും ഹാഫിക്ക് നേരിട്ട് കൈമാറണമെന്നായിരുന്നു ആഗ്രഹം. റീ സൈക്കിൾ കേരളയുടെ ഭാഗമായി ഡിവൈഎഫ്ഐ പ്രവർത്തകർ ഹാഫിയുടെ വീട്ടിലെത്തിയപ്പോൾ ഇവരുടെ പക്കൽ നൽകിയാൽ അവർ മുഖ്യമന്ത്രിക്ക് നൽകുമെന്ന് രക്ഷിതാക്കൾ പറഞ്ഞു. വീട്ടിലെ മുഴുവൻ ഉപയോഗശൂന്യമായ വസ്തുക്കൾ നൽകിയെങ്കിലും സമ്പാദ്യക്കുടുക്ക നൽകാൻ ഹാഫി തയ്യാറായില്ല. സംഭവമറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം  ഇ ജയൻ ഹാഫിയുടെ വീട്ടിലെത്തി. ഹാഫിയോട് വിശേഷം പങ്കുവച്ചു. സംസാരത്തിനിടെ വീടിനകത്തേക്ക് ഓടിയ ഹാഫി തിരിച്ചെത്തിയത് തന്റെ സമ്പാദ്യക്കുടുക്കയുമായായിരുന്നു. ഇത് മുഖ്യമന്ത്രിക്ക് കൊടുക്കണേ എന്ന്‌ പറഞ്ഞുകൊണ്ട് ഇ ജയന് നൽകി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top