22 December Sunday

ഓടിക്കൊണ്ടിരുന്ന പിക്കപ്പ്‌ വാനിന്‌ 
തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

ദേശീയപാത കരിപ്പോളിൽ തീപിടിച്ച പിക്കപ്പ്‌ വാൻ

ഓടിക്കൊണ്ടിരുന്ന പിക്കപ്പ്‌ വാനിന്‌ 
തീപിടിച്ചു
കുറ്റിപ്പുറം
ദേശീയപാത ആതവനാട് കരിപ്പോളിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ്‌ വാനിന്‌  തീപിടിച്ചു. ശനിയാഴ്‌ച പകൽ ഒന്നോടെ കഞ്ഞിപ്പുര ഗോഡൗണിൽനിന്ന്‌ കണ്ണൂരിലേക്ക് ഫ്രോസൻ ഫുഡുമായി പോകുകയായിരുന്ന പിക്കപ്പ്‌ വാനാണ്‌ പൂർണമായും കത്തിയത്. ആർക്കും പരിക്കില്ല.  വാഹനത്തിനുള്ളിൽനിന്ന്‌ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ  ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. 
പെട്രോൾ പമ്പിൽനിന്ന്‌ ഫയർ എക്സ്റ്റിങ്‌ഷൻ ഉപയോഗിച്ച് തീയണയ്‌ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് തിരൂരിൽനിന്ന്‌ അഗ്നിശമന സേനയെത്തിയാണ്‌ തീ പൂർണമായും അണച്ചത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top