20 December Friday

അമ്പഴങ്ങ സാമ്പിള്‍ 
ശേഖരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

 മലപ്പുറം

നിപാ പശ്ചാത്തലത്തിൽ ആനക്കയം, പാണ്ടിക്കാട് എന്നിവിടങ്ങളിൽ സംസ്ഥാന മൃ​ഗസംരക്ഷണ ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസിലെ ഉന്നത ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്. നേരത്തെ മൃഗസംരക്ഷണ ഉദ്യോ​ഗസ്ഥർ പ്രദേശത്തെ വീടുകൾ കയറി വളർത്തുമൃഗങ്ങളുടെ സാമ്പിൾ ശേഖരിച്ചിരുന്നു. 

സാമ്പിൾ ശേഖരണം തൃപ്തികരമാണെന്ന് സംഘം വിലയിരുത്തി. പ്രദേശത്തെ അമ്പഴങ്ങ മരത്തിൽനിന്ന് ഇവര്‍ സാമ്പിൾ ശേഖരിച്ചു. ഇത് ഭോപാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് പരിശോധനയ്ക്കയക്കും. 

പുണെ എന്‍ഐവിയുടെ ബാറ്റ് സര്‍വയലന്‍സ് ടീമുമായി ചര്‍ച്ച നടത്തി. നിപാ ബാധിച്ച്‌ മരിച്ച പതിനാലുകാരന്റെ വീട്ടിലും സ്കൂളിലും സന്ദര്‍ശനം നടത്തി. 

ചീഫ് ഡിസീസ് ഇന്‍വെസ്റ്റി​ഗേഷന്‍ ഓഫീസര്‍ ഡോ. ഷീല ഷാലി പി ജോര്‍ജ്, ഡിസീസ് ഇന്‍വെസ്റ്റി​ഗേഷന്‍ ഓഫീസര്‍ ഡോ. ഡി സഞ്ജയ്, ​ഗവേഷകരായ ഡോ. പ്രത്യഷ, ഡോ. എസ് അപര്‍ണ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

 

4 പേര്‍കൂടി 
നെ​ഗറ്റീവ്

മലപ്പുറം

നാലുപേരുടെ സ്രവപരിശോധനാഫലംകൂടി ശനിയാഴ്ച നെഗറ്റീവായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. പുതുതായി ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ചികിത്സയിലുള്ളവർ എട്ടായി. 472 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 220 പേർ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. ഇതുവരെ 836 പേർക്ക് കൗൺസലിങ് സെല്ലിലൂടെ മാനസികാരോഗ്യസേവനം നൽകി. മലപ്പുറം കലക്ടറേറ്റിൽ ചേർന്ന നിപാ അവലോകന യോഗത്തിൽ മന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top