28 October Monday

വാവുവാണിഭത്തിന്‌ 
പൊന്നാനി ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

കുറ്റിക്കാട് കണ്ണപ്പിൽ വാവുവാണിഭത്തിന് എത്തിച്ച കരിമ്പുകൾ

പൊന്നാനി 
കുറ്റിക്കാട് കണ്ണപ്പിൽ വാവുവാണിഭത്തിന്‌ പൊന്നാനി ഒരുങ്ങി. കരിമ്പും ചട്ടികളും കിഴങ്ങ് വർഗങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങളുമായി വിവിധ നാടുകളിൽനിന്ന്‌ കച്ചവടക്കാർ എത്തി. പൊന്നാനി കുറ്റിക്കാട് മുതൽ ഏവി ഹൈസ്കൂൾവരെയുള്ള പാതയോരങ്ങളിലാണ് ദീപാവലിയോടനുബന്ധിച്ച്‌  വാവുവാണിഭം പൊടിപൊടിക്കുക.  
വാവുവാണിഭത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ആദ്യകാലങ്ങളിൽ സ്വന്തമായി ഉൽപ്പാദിപ്പിച്ചെടുത്ത സാധനങ്ങൾ വാണിഭത്തിന് കൊണ്ടുവന്ന്‌ പകരം ആവശ്യമുള്ള മറ്റ് സാധനങ്ങൾ വാങ്ങിച്ച് പോകുകയായിരുന്നു പതിവ്. കാലത്തിന്റെ  കുത്തൊഴുക്കിൽ വാവുവാണിഭത്തിനും മാറ്റംവന്നെങ്കിലും പഴമയുടെ സൗന്ദര്യം അവസാനിച്ചിട്ടില്ല.
കരിമ്പുമായി 
സുബ്രഹ്മണ്യൻ എത്തി

പൊള്ളാച്ചിക്കാരനായ സുബ്രഹ്മണ്യൻ  എല്ലാ വർഷവും വാവുവാണിഭത്തിന് കരിമ്പുമായി പൊന്നാനിയിലെത്തും. സേലത്തുനിന്നാണ് കരിമ്പ് കൊണ്ടുവരുന്നത്. 80 രൂപക്കാണ് വിൽപ്പന. 
    20 എണ്ണത്തിന്റെ 250 കെട്ട് കരിമ്പാണ് ആദ്യദിവസം എത്തിയത്. അവസാന ദിവസമാവുമ്പോഴേക്കും രണ്ട് ലോഡ് കൂടിവരും. രാവിലെ ഏഴുമുതൽ വിൽപ്പന തുടങ്ങും. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top