വള്ളിക്കുന്ന്
നാല് മാസംമുമ്പ് ഓടിത്തുടങ്ങിയ 06031 ഷൊർണൂർ –- കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസിന്റെ സമയമാറ്റം മലബാറിലെ യാത്രക്കാരെ വലയ്ക്കുന്നു. ഷൊർണൂരിൽനിന്ന് പകല്‍ 3.40ന് പുറപ്പെട്ടിരുന്ന ട്രെയിന്‍ നിലവില്‍ മൂന്നിനാണ് പുറപ്പെടുന്നത്. എന്നാല്‍, പഴയസമയത്ത് തന്നെയാണ് കോഴിക്കോട് എത്തുന്നത്. സ്ത്രീകളും വിദ്യാര്‍ഥികളും ജീവനക്കാരുമടക്കമുള്ള സ്ഥിരംയാത്രക്കാരെയാണ് സമയമാറ്റം ബുദ്ധിമുട്ടിക്കുന്നത്. ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി സ്റ്റേഷനുകളില്‍നിന്ന് നിരവധി യാത്രക്കാരാണ് കോഴിക്കോട്ടേക്കും കണ്ണൂരേക്കും പോകാനായി ഈ ട്രെയിനിനെ ആശ്രയിക്കുന്നത്. സമയം നേരത്തെയായതോടെ മിക്ക ദിവസങ്ങളിലും പലര്‍ക്കും ട്രെയിന്‍ കിട്ടാറില്ല. രാത്രി 7.50നുള്ള ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവാണ് ഇതിനുശേഷമുള്ള ട്രെയിന്‍.
വൈകിട്ട് 5.45ന് പുറപ്പെട്ടിരുന്ന 06455 ഷൊർണൂർ – കോഴിക്കോട് പാസഞ്ചർ, വൈകിട്ട് 6.45ന് പുറപ്പെട്ടിരുന്ന 56663 തൃശൂർ – കോഴിക്കോട് പാസഞ്ചർ സര്‍വീസുകള്‍ കോവിഡിനുമുമ്പ് നിർത്തിയിരുന്നു. ഇവ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.
സമയം
പുനഃസ്ഥാപിച്ചില്ലെങ്കില്‍ സമരം
വള്ളിക്കുന്ന്
ഷൊർണൂർ –- കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസിന്റെ സമയം പഴയപോലെയാക്കണമെന്ന് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. വിഷയത്തില്‍ എംപിമാർ അടിയന്തരമായി ഇടപെടണം. സമയം പുനഃസ്ഥാപിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോവാനും യോഗം തീരുനിച്ചു.
പാസഞ്ചർ ട്രെയിനുകൾക്ക് എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും നിർത്തലാക്കിയ 06455, 56663 നമ്പര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ രഘുനാഥ് അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..