24 December Tuesday

എൽപിജി സിലിണ്ടറുകളിൽ 
വെള്ളംനിറച്ച്‌ കബളിപ്പിക്കുന്നതായി പരാതി

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024
തേഞ്ഞിപ്പലം 
ഐഒസി ചേളാരി ഫില്ലിങ്ങ്‌ പ്ലാന്റിൽനിന്ന്‌  പുറത്തുപോകുന്ന സിലിണ്ടറുകളിൽ വെള്ളം നിറച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി പരാതി. പ്ലാന്റിൽനിന്ന്  ഏജൻസികളിലേക്ക്‌ പോകുന്ന എൽപിജി സിലിണ്ടറുകളിലാണ്‌ ഗ്യാസും വെള്ളവും  നിറയ്ക്കുന്നത്‌. ഗ്യാസ് നിറച്ച് പുറത്തെത്തുന്ന സിലിണ്ടറുകൾ മറിച്ച് വിൽക്കും. തുടർന്ന്‌ കാലി സിലിണ്ടറുകൾ വെള്ളം  നിറച്ച്‌ വിൽക്കുന്നതായാണ്‌ പരാതി. കോഴിക്കോട്‌  ശങ്കർ ഗ്യാസ് ഉടമക്ക്‌  ഇത്തരത്തിൽ 70 സിലിണ്ടറുകൾ ലഭിച്ചിട്ടുണ്ട്‌. മറ്റു ചില ഏജൻസികളിലും ഇത്തരം സിലിണ്ടറുകൾ ലഭിക്കുന്നുവെന്ന പരാതിയുണ്ട്‌. 
ഇതിനായി ഒരു മാഫിയതന്നെ പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയവും  കേരള സ്‌റ്റേറ്റ് ടാങ്ക് ലോറി വർക്കേഴ്സ് യൂണിയൻ (സിഐടിയു)  ചേളാരി മേഖലാ കമ്മിറ്റി  കലക്ടർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. 
 വെള്ളം നിറച്ച ഒന്നോ രണ്ടോ സിലിണ്ടറുകളാണെങ്കിൽ  ഐഒസി മാറ്റിനൽകാറുണ്ട്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ലോറി വർക്കേഴ്സ് യൂണിയൻ (സിഐടിയു)  ചേളാരി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.  ഐഒസിയുടെ എറണാകുളം ജനറൽ മാനേജർ, ചേളാരി പ്ലാന്റ്‌  ചീഫ് മാനേജർ എന്നിവർക്കും നിവേദനത്തിന്റെ  കോപ്പി കൈമാറി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top