22 December Sunday

മുഖംരക്ഷിക്കാൻ നുണ പറഞ്ഞ്‌ യുഡിഎഫ്‌ കേന്ദ്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

സംസ്ഥാന സർക്കാർ 40 ശതമാനം തുക അനുവദിച്ച് നിർമിച്ച മുപ്പിനി – വടക്കെകൈ റോഡ്

എടക്കര

നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾക്ക്‌ രാഹുൽ ഗാന്ധി ഫണ്ട്‌ അനുവദിച്ചെന്ന്‌ കള്ളംപ്രചരിപ്പിച്ച്‌ യുഡിഎഫ്‌ കേന്ദ്രങ്ങൾ. മണ്ഡലത്തിൽ അഞ്ച് വർഷം ഒരു റോഡിന് പോലും പണം അനുവദിക്കാത്തത്‌ ചർച്ചയായപ്പോഴാണ്‌ മുഖംരക്ഷിക്കാൻ നുണ പ്രചരിപ്പിക്കുന്നത്‌.  
പ്രളയ ബാധിത പ്രദേശങ്ങൾക്ക്‌ മുഖ്യപരിഗണന നൽകി പിഎംജിഎസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ എട്ട് റോഡുകൾ അനുവദിപ്പിച്ചത് സംസ്ഥാന സർക്കാരാണ്‌. ഗ്രാമ വികസന വകുപ്പ് മുഖേന സംസ്ഥാന സർക്കാർ 40 ശതമാനം തുക നീക്കിവച്ച് സമർപ്പിച്ച പദ്ധതികൾ നിർമാണം തുടങ്ങുകയുംചെയ്‌തു. മൂത്തേടം പഞ്ചായത്തിൽ മരംവെട്ടിച്ചാൽ–- - താളിപ്പാടം–-നെല്ലിക്കുത്ത് റോഡ് (3.46 കോടി), മൂത്തേടം–-ചുങ്കത്തറ പഞ്ചായത്തിനെ ബന്ധിപ്പിച്ച് മുപ്പിനി–-വടക്കെ കൈ റോഡ് (6.02 കോടി),  മുട്ടിക്കടവ്–-പള്ളിക്കുത്ത് - വടക്കെകൈ റോഡ് (4.38 കോടി),  പോത്തുകല്ല് - ചുങ്കത്തറ പഞ്ചായത്തിൽ ബേസിൽപള്ളി–-വെള്ളിമുറ്റം–-കോലോംപാടം - കുറുമ്പലങ്കോട് റോഡ് (5.61 കോടി),  കോടാലിപൊയിൽ - ചെമ്പങ്കൊല്ലി റോഡ് (2.65 കോടി), എടക്കര പഞ്ചായത്തിൽ കരുനെച്ചി -ഉപ്പട - ഉതിരകുളം റോഡ് ( 2.97 കോടി ),  അമരമ്പലം - കരുളായി പഞ്ചായത്തിൽ തോട്ടേക്കാട് -–- കൂറ്റമ്പാറ - ചെട്ടി റോഡ് (3.32 കോടി),  കൂറ്റമ്പാറ–-പുതിയകളം ഗാന്ധിപടി റോഡ് (4.95 കോടി) എന്നിവക്കാണ്‌ ഫണ്ട്‌ അനുവദിച്ചത്. നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ കാളികാവ്, നിലമ്പൂർ ബ്ലോക്കിലെ റോഡുകളാണിത്. എല്ലാ പ്രവൃത്തിയും ഈവർഷം ആദ്യം നിർമാണം ആരംഭിച്ചു. പലതും പൂർത്തീകരിച്ചു. ബാക്കി നിർമാണ പ്രവർത്തനങ്ങൾ തുടരുകയുമാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top