22 December Sunday
അന്യായ സ്ഥലംമാറ്റം

ജീവനക്കാർ സർവകലാശാലാ 
ഭരണവിഭാഗത്തിലേക്ക് മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ഭരണവിഭാഗം ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ടി ശബീഷ് 
സംസാരിക്കുന്നു

തേഞ്ഞിപ്പലം 
ലീഗൽ സെല്ലിലെയും വിദ്യാർഥി ക്ഷേമ വിഭാഗത്തിലെയും ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ആഭിമുഖ്യത്തിൽ ജീവനക്കാർ മാർച്ച് നടത്തി. 
പരീക്ഷാ ഭവനിൽനിന്നുമാണ് മാർച്ച് ആരംഭിച്ചത്. വിദ്യാർഥി ക്ഷേമ വിഭാഗം സെക്ഷൻ ഓഫീസർ കെ ഷമീം, ലീഗൽ സെൽ സെക്ഷൻ ഓഫീസർ എം സി വിനോദ് എന്നിവരെയാണ് മാറ്റിയത്. ഇവർക്ക് പകരം കോൺഗ്രസ്, ലീഗ് സംഘടനാ നേതാക്കളായ കെ സുരേഷ് കുമാർ, കെ ആദം മാലിക് സലീം മുഹമ്മദ്‌ എന്നിവരെ നിയമിച്ചു. 
കഴിഞ്ഞ ദിവസം താൽക്കാലിക വൈസ് ചാൻസലർ ഡോ. പി രവീന്ദ്രന്റെ ഓഫീസ് ജീവനക്കാർ ഇതിൽ പ്രതിഷേധിച്ച്  ഉപരോധിച്ചിരുന്നു. മാർച്ചിൽ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി വി എസ് നിഖിൽ, പ്രസിഡന്റ്‌ ടി ശബീഷ്, പി നിഷ, വി ധനിക് ലാൽ, കെ നുസൈബാബായ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top