മലപ്പുറം
"കേന്ദ്ര അവഗണനയ്ക്കെതിരെ പോരാടുക, നവകേരളത്തിനായി അണിചേരുക' മുദ്രാവാക്യം ഉയർത്തി 2025 ജനുവരി 17, 18, 19 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന കെഎസ്ടിഎ 34-ാം ജില്ലാ സമ്മേളനത്തിന് സംഘാടക സമിതിയായി. മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗം കെഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ ബദറുന്നിസ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഇ എസ് അജിത്ത് ലൂക്ക് അധ്യക്ഷനായി.
സിപിഐ എം മലപ്പുറം എരിയാ സെക്രട്ടറി കെ മജ്നു, കെഎസ്ടിഎ സംസ്ഥാന ട്രഷറര്‍ ടി കെ എ ഷാഫി, സിഐടിയു ജില്ലാ സെക്രട്ടറി എ കെ വേലായുധൻ, വര്‍ഗ ബഹുജന സംഘടനാ പ്രതിനിധികളായ വി കെ രാജേഷ്, ടി രാജേഷ്, ജി കണ്ണൻ, എം വി വിനയൻ, ആർ കെ ബിനു, എ വിശ്വംഭരൻ, മലപ്പുറം നഗരസഭാ കൗൺസിലർ സി സുരേഷ് എന്നിവർ സംസാരിച്ചു. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ടി രത്നാകരൻ സ്വാഗതവും സബ്ജില്ലാ സെക്രട്ടറി വി കെ വിജയൻ നന്ദിയും പറഞ്ഞു. 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.
ഭാരവാഹികൾ: കെ മജ്നു (ചെയർമാൻ), സി എം നാണി, വി സുനിൽകുമാർ, സിബിയാൻ, ഒ സഹദേവൻ, സി വിജയകുമാർ (വൈസ് ചെയർമാൻ), വി കെ വിജയൻ (കൺവീനർ), സി എസ് വരുൺ (ട്രഷറർ). സമ്മേളനത്തോടനുബന്ധിച്ച് അധ്യാപക പ്രകടനം, മെഗാ സെമിനാറുകൾ, പ്രാദേശിക സെമിനാറുകൾ, ഗൃഹസന്ദർശനം തുടങ്ങി അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..