30 November Saturday

കലിക്കറ്റിൽ ജീവനക്കാരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024

കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ഭരണ വിഭാഗത്തിനുമുമ്പിൽ നടത്തിയ 
ധർണ സിൻഡിക്കറ്റംഗം അഡ്വ. പി കെ ഖലിമുദ്ദീൻ ഉദ്ഘാടനംചെയ്യുന്നു

 

തേഞ്ഞിപ്പലം
കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ഭരണ വിഭാഗത്തിനുമുമ്പിൽ കൂട്ടധർണ നടത്തി. പരീക്ഷാ ഭവനിൽനിന്നാരംഭിച്ച മാർച്ചിനുശേഷമായിരുന്നു ധർണ. രാഷ്ട്രീയപ്രേരിത ട്രാൻസ്ഫറുകൾ പിൻവലിക്കുക, ഭരണനിർവഹണത്തിൽ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കുക, സിൻഡിക്കറ്റ് തീരുമാനങ്ങൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുക, അക്കാദമിക് അന്തരീക്ഷം കലുഷിതമാക്കാനുള്ള നീക്കങ്ങൾ നടത്താതിരിക്കുക, സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന മുന്നേറ്റങ്ങൾക്ക് തുരങ്കംവയ്ക്കാനുള്ള നീക്കത്തിൽനിന്ന് പിൻമാറുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ധർണ. 
കലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റംഗം അഡ്വ. പി കെ ഖലിമുദ്ദീൻ ഉദ്ഘാടനംചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ടി ശബീഷ് അധ്യക്ഷനായി. അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് സെക്രട്ടറി ഡോ. വി എൽ ലജീഷ്, എസ്എഫ്ഐ സർവകലാശാലാ ക്യാമ്പസ് യൂണിറ്റ് സെക്രട്ടറി കെ ഹരിരാമൻ, കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് കേരള വൈസ് പ്രസിഡന്റ്‌ വിനോദ് എൻ നീക്കാമ്പുറത്ത് എന്നിവർ സംസാരിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റി  എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി വി എസ് നിഖിൽ സ്വാഗതവും പ്രസിഡന്റ്‌ ജോ. സെക്രട്ടറി ടി അഖിൽദാസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top