23 December Monday

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ; കേരളം 30 കോടി നൽകി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024



തിരുവനന്തപുരം
നഗര പ്രദേശങ്ങളിലുള്ള അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽപ്പെട്ട തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ 30 കോടി രൂപകൂടി അനുവദിച്ച്‌ സംസ്ഥാന സർക്കാർ. നഗരസഭകൾ വഴി തുക ഉടൻ തൊഴിലാളികൾക്ക് വിതരണം ചെയ്യും. ഈ സാമ്പത്തികവർഷം ഇതുവരെ പദ്ധതിക്കായി 62.94 കോടി രൂപ അനുവദിച്ചു. ഏപ്രിൽ മുതൽ ജൂലൈ 15വരെ നാലു ലക്ഷം തൊഴിൽദിനമാണ് സൃഷ്ടിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം 26.69 ലക്ഷം തൊഴിൽദിനം പദ്ധതി വഴി ലഭ്യമാക്കിയിരുന്നു.

രാജ്യത്തിന് മാതൃകയാകുന്ന രീതിയിലാണ് പദ്ധതി പുരോഗമിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി 150 കോടിരൂപയാണ് കഴിഞ്ഞ ബജറ്റിൽ നീക്കിവെച്ചത്. ഇത് ഈ വർഷം ബജറ്റിൽ 165 കോടിയായി വർധിപ്പിച്ചു. രാജ്യത്ത് ആദ്യമായി നഗരങ്ങളിൽ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. കൂടുതൽ മികവാർന്ന നിലയിൽ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top