വടകര
വയനാട് ദുരന്തത്തിന് പാക്കേജ് അനുവദിക്കാതെ, കേന്ദ്രസർക്കാർ പണം ചോദിക്കുന്നത് കേരളത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരും വഖഫ് ബോർഡുമാണ്. ഭിന്നിപ്പുണ്ടാക്കാതെ രമ്യമായി പ്രശ്നം പരിഹരിക്കണം. ഭൂമി ആരുടേതാണെന്ന് പരിശോധിക്കപ്പെടണമെന്നും കോഴിക്കോട് തിരുവള്ളൂർ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനംചെയ്‌ത് അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..