കോട്ടയം > വീണ്ടും ഉയർന്ന് വെളുത്തുള്ളി വില. കിലോഗ്രാമിന് വ്യാപാര വില 440 കടന്നു. രണ്ടുമാസം മുൻപ് വെളുത്തുള്ളിക്ക് വില 380 രൂപയായിരുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മുന്‍ വര്‍ഷത്തെക്കാള്‍ വെളുത്തുള്ളി ഉത്പാദനം കുറഞ്‍ഞതിനാലാണ് വിലക്കയറ്റം. കേരളത്തിൽ വെളുത്തുള്ളിയുടെ മൊത്തവില ഇപ്പോൾ 380 മുതൽ 400 രൂപ വരെയാണ്. ആറുമാസം മുൻപ് ഇത് 250 രൂപയിൽ താഴെയായിരുന്നു.
ഏറ്റവുമധികം വെളുത്തുള്ളി വ്യാപാരം നടക്കുന്ന രാജസ്ഥാനിലെ കോട്ട മാർക്കറ്റിൽ കിലോ 360 രൂപയിലാണഅ വ്യാപാരം നടക്കുന്നത്. ഊട്ടി, കൊടൈക്കനാല്‍ മേഖലയില്‍നിന്നുള്ള വലിയ ഹൈബ്രിഡ് വെളുത്തുള്ളിയാണ് വിത്തിനായി ഉപയോഗിക്കുന്നത്. വെളുത്തുള്ളിക്ക് വില ഉയർന്നതോടെ കർഷകരും പ്രതിസന്ധിയിലായി. വിളവെടുപ്പു സമയത്ത് മഴ പെയ്യുകയും പിന്നീട് ചൂടു കൂടുകയും ചെയ്തതാണ് വെളുത്തുള്ളി കർഷകർക്ക് വെല്ലുവിളിയായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..