22 December Sunday

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

ചുണങ്ങംവേലി > ആലുവ ചുണങ്ങംവേലിയിൽ ജിം ട്രൈനർ വെട്ടേറ്റ് മരിച്ചനിലയിൽ. ജെപി ജിമ്മിലെ ട്രെയിനർ കണ്ണൂർ സ്വദേശി സാബിത്തിനെയാണ് കൊല്ലപ്പെട്ട  കണ്ടെത്തിയത്. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ മുകളിലത്തെ നിലയിലെതാമസക്കാർ പുലർച്ചെ ബഹളം കേട്ട് എഴുന്നേറ്റപ്പോഴാണ്സാബിത്തിനെ വെട്ടേറ്റ നിലയിൽ കണ്ടത്. എടത്തല പൊലീസെത്തി രാജ​ഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറിനും തലയ്ക്കുമാണ് വെട്ടേറ്റിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ജെപി ജിമിന്റെ ഉടമസ്ഥൻ കൃഷ്ണ പ്രതാഭിനെ തിരയുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top