26 December Thursday

റോഡ് തകർന്നിട്ട് മാസങ്ങളായി 
നടപടിയെടുക്കാതെ 
കാലടി പഞ്ചായത്ത്

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023


കാലടി
കാലടി പഞ്ചായത്തിലെ 16, 17 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വേങ്ങൂർ - പിഡിഡിപി–-കുറ്റിലക്കര റോഡ് തകര്‍ന്ന് രണ്ടുമാസം പിന്നിട്ടിട്ടും നടപടിയെടുക്കാതെ കാലടി പഞ്ചായത്ത്.

വേങ്ങൂർ എംസി റോഡിൽനിന്ന് ആരംഭിച്ച് നെടുമ്പാശേരി എയർപോർട്ടിലേക്ക് എത്തിച്ചേരാനുള്ള എളുപ്പമാർഗമാണിത്. 30 മാസമായി ശോചനീയാവസ്ഥയിലായിരുന്നു റോഡ്. എന്നിട്ടും അറ്റകുറ്റപ്പണികള്‍ നടത്താന്‍ പഞ്ചായത്ത് തയ്യാറായില്ല. രണ്ടുമാസമായി കാല്‍നട യാത്രക്കാര്‍ക്കുപോലും കടന്നുപോകാനാകാത്തവിധം തകർന്നനിലയിലാണ്‌  റോഡ്. 450ൽപ്പരം തൊഴിലാളികൾ ജോലി ചെയ്യുന്ന പിഡിപിപി പാൽ സംഭരണകേന്ദ്രവും മറ്റ് വ്യവസായ സ്ഥാപനങ്ങളും റോഡിന് ഇരുവശങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ‌റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top