23 December Monday

വിസി പുനർനിയമനം ; ഗവർണർക്കെതിരെ നിയമനടപടി : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024


ചേലക്കര  
മോഹനൻ കുന്നുമ്മലിനെ ഗവർണർ ആരോഗ്യസർവകലാശാല വിസിയായി  പുനർനിയമിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ആർഎസ്‌എസ്‌ അജൻഡയാണ്‌  ചാൻസലറായ ഗവർണർ  ആരിഫ്‌ മൊഹമ്മദ്‌ ഖാൻ നടത്തുന്നത്‌. ജനാധിപത്യവിരുദ്ധവും ചട്ടവിരുദ്ധവുമാണിത്‌. ജനങ്ങളെ അണിനിരത്തി ഇതിനെ പ്രതിരോധിക്കും.  
   വിസി നിയമനത്തിന്‌ തയ്യാറാക്കിയ സെർച്ച്‌ കമ്മിറ്റി വിജ്ഞാപനമടക്കം പിൻവലിച്ചാണ്‌  മോഹനൻ കുന്നുമ്മലിനെ ഏകപക്ഷീയമായി പുനർനിയമിച്ചത്‌. സർക്കാരുമായി ആലോചിക്കാതെയും കോടതിവിധി പാലിക്കാതെയും സർവകലാശാലാ സെനറ്റുകളിൽ  സ്വന്തം നോമിനികളായി ആർഎസ്‌എസുകാരെ തിരുകിക്കയറ്റിയിരുന്നു. 
   

കേരളത്തിൽ ഉന്നത വിദ്യാഭ്യാസരംഗം മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണ്. ലോകം കേരളത്തിലേക്ക് നോക്കുകയാണ്‌. ഇത്‌ തകർക്കാനാണ്‌ ഗവർണറുടെ ശ്രമം. മുമ്പ്‌ കണ്ണൂർ സർവകലാശാലയിൽ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയപ്പോൾ മാധ്യമങ്ങളിൽ വലിയ ചർച്ച സംഘടിപ്പിച്ചു. ഇപ്പോൾ ഒരു ചർച്ചയുമില്ല–-   എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top