08 September Sunday
സതീശൻ-സുധാകരൻ പോരിനെ പരിഹസിച്ച് കെ മുരളീധരൻ രം​ഗത്ത്

സതീശൻ-സുധാകരൻ പോര് : നേതാക്കളെ കോൺ​ഗ്രസ് ഭരണഘടന ഓർമിപ്പിച്ച് കെ മുരളീധരൻ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

തിരുവനന്തപുരം > സതീശൻ-സുധാകരൻ പോരിനെ പരിഹസിച്ച് കെ മുരളീധരൻ രം​ഗത്ത്. കോൺ​ഗ്രസിനെ നയിക്കേണ്ടത് കെപിസിസി അധ്യക്ഷനും യുഡിഎഫിന്റെ മേൽനോട്ടം പ്രതിപക്ഷ നേതാവിനും എന്നതാണ് കോൺ​ഗ്രസ് ഭരണഘടനയെന്ന് കെ മരളീധരൻ. നേതാക്കളുടെ പരസ്യപ്പോരിന്റെ സാഹചര്യത്തിൽ ഇക്കാര്യം താൻ വീണ്ടും ഓർമിപ്പിക്കുയാണെന്ന് മുരളീധരൻ വ്യകത്മാക്കി.

മിഷൻ 2025 എന്ന ഹൈക്കമാന്റ് ചർച്ചയിൽ വിഷയമാകുന്നത് സതീശൻ-സുധാകരൻ പോരാണെന്നതിൽ അപലപിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടും നിരവധി കോൺ​ഗ്രസ് നേതാക്കൾ നേരത്തെയും പ്രതികരിച്ചിരുന്നു.

തിരുവനന്തപുരത്ത്‌ വെള്ളിയാഴ്‌ച ചേർന്ന മിഷൻ 25 യോഗം വി ഡി സതീശൻ ബഹിഷ്കരിച്ചിരുന്നു. ഹൈക്കമാൻഡ്‌ തീരുമാനം പറയാതെ ഇനിയുള്ള മിഷൻ 25 യോഗങ്ങളിലും പങ്കെടുക്കില്ലെന്ന നിലപാടിലാണ്‌ സതീശൻ. വിഷയത്തിൽ എഐസിസി ഇടപെട്ടേക്കും. സുധാകരനെ നീക്കണമെന്ന വാദത്തിന്‌ ശക്തി കൂട്ടിയിരിക്കുകയാണ്‌ പ്രതിപക്ഷനേതാവും കൂട്ടരും. അധികാരത്തിൽ കൈകടത്തിയാൽ നിയന്ത്രിക്കാൻ അറിയാമെന്ന മുന്നറിയിപ്പുനൽകിയാണ് സുധാകരൻ കെപിസിസി യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ പറഞ്ഞത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top