14 November Thursday

വാദം മറുവാദം ; അബദ്ധജടിലവുമായ വാദങ്ങൾ ഉയർത്തി മാധ്യമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Apr 28, 2022


തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതിക്കെതിരെ ആവർത്തനവിരസവും അബദ്ധജടിലവുമായ വാദങ്ങൾ ഉയർത്തി ഏതാനും മാധ്യമങ്ങൾ വീണ്ടും രംഗത്ത്‌. സർക്കാരും കെ–- റെയിലും ചേർന്ന്‌ പദ്ധതിയെ എതിർക്കുന്നവരുമായും സംവാദം സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ്‌ പലകുറി മറുപടി പറഞ്ഞ ആക്ഷേപങ്ങൾ ആവർത്തിക്കുന്നത്‌. പദ്ധതിക്കെതിരെ ഗൗരവത്തോടെയുള്ള ഒരു വിമർശംപോലുമില്ലെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു.

എതിർക്കുന്നവർ
 പറയുന്നു
ചെലവ്‌ 64,000 എന്നത്‌ 95,000 കോടിയാകും. സമയത്ത്‌ തീരില്ല. കേരളത്തിന്‌ നെടുകെ മതിൽ ഉയരും. വെള്ളപ്പൊക്കമുണ്ടാക്കും. വയലിലൂടെ മണ്ണിട്ട്‌ പൊക്കിയാലും പാത താഴാൻ സാധ്യത. ഭൂമിക്ക്‌ ഇരട്ടി വില നൽകേണ്ടിവരും.  സ്റ്റാൻഡേർഡ്‌ ഗേജ്‌ ശരിയാകില്ല. 10 മീറ്റർ ബഫർ സോണിന്‌ വില നൽകില്ല. വല്ലാർപാടത്ത്‌ തുക നൽകിയില്ല. വിഴിഞ്ഞം തീർന്നില്ലല്ലോ. എന്തുവന്നാലും പദ്ധതി നടപ്പാക്കുമെങ്കിൽ സാമൂഹികാഘാത പഠനം എന്തിനാണ്‌?

വസ്തുതയെന്ത്‌
പദ്ധതി നിശ്ചയിച്ച സമയത്ത്‌ തീർക്കാൻ കഴിയുമെന്നതിന്‌ തെളിവുകൾ ഏറെ. യുഡിഎഫ്‌ ഉപേക്ഷിച്ച വമ്പൻ പദ്ധതികൾ ഒന്നാം പിണറായി സർക്കാർ പറഞ്ഞ സമയത്ത്‌ പൂർത്തിയാക്കി. നിലവിലെ റെയിൽപാതയ്ക്കു സമാനമായ എംബാങ്ക്‌മെന്റാണ്‌ സിൽവർ ലൈനുമുള്ളത്‌. ചിലയിടങ്ങളിൽ മാത്രമാണ്‌ ഉയരം കൂടുക. അത്‌ പരമാവധി എട്ടുമീറ്റർ. ലൈനു കുറുകെ ഗതാഗതത്തിനും ജലമൊഴുക്ക്‌ സുഗമമാക്കാനും വിപുലമായ സംവിധാനമുണ്ട്‌.

വയലിൽ തൂണിലാണ്‌ പാത. താഴ്‌ന്നുപോകില്ല. കൃഷിയും പരിസ്ഥിതിയും സംരക്ഷിക്കാനാണ്‌ ചെലവ്‌ കൂടുതലായിട്ടും തൂണാക്കിയതെന്ന്‌ മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാവരും വ്യക്തമാക്കിയിരുന്നു. സ്റ്റാൻഡേർഡ്‌ ഗേജ്‌ ശരിയല്ലെന്ന്‌ വാദിക്കുന്നവർ ഇന്ത്യയിലെ മറ്റ്‌ അതിവേഗ പാതകളുടെയും മെട്രോകളുടെയും ഗേജുകൾകൂടി പരിശോധിക്കണം. ഒരു പദ്ധതിയുടെ ബഫർസോണിനും ഇതുവരെ പണം നൽകിയിട്ടില്ല. സംരക്ഷിത പ്രദേശത്തിന്റെ ഉടമസ്ഥാവകാശം സ്ഥല ഉടമയ്ക്കുതന്നെയാണ്‌.

2013ലെ സ്ഥലം ഏറ്റെടുക്കൽ നിയമപ്രകാരം മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഭൂമി ഏറ്റെടുക്കാനാകില്ല. അതിനുമുമ്പ്‌ നടന്ന പദ്ധതികളുടെ പേര്‌ പറയുന്നത്‌ തെറ്റിദ്ധരിപ്പിക്കാൻമാത്രം. സിൽവർ ലൈനു പകരം ജനശദാബ്ദി സ്‌റ്റോപ്പ്‌ കുറച്ച്‌ ഓടിക്കാമെന്ന ചില ‘വിദഗ്ധരുടെ’ വാദം നിരർഥകം. ചെലവ്‌ 95,000 കോടി ആകുമെന്ന്‌ വാദിക്കുന്നവർ മുമ്പ്‌ പറഞ്ഞത്‌ ഒന്നര ലക്ഷം കോടിയാകും എന്നായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top